April 27, 2024

പള്ളിക്കുന്ന് ലൂർദ് മാത ദേവാലയങ്കണത്തിൽ രണ്ടാമത് മരിയൻ കൺവൻഷൻ മെയ് മൂന്ന് മുതൽ ഏഴ് വരെ

0
Img 20230428 194950.jpg
കൽപ്പറ്റ : പള്ളിക്കുന്ന് ലൂർദ് മാത ദേവാലയങ്കണത്തിൽ രണ്ടാമത് മരിയൻ കൺവൻഷൻ മെയ് മൂന്ന് മുതൽ ഏഴ് വരെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഷെക്ക്യ്ന ടെലിവിഷൻ ഡയറക്ടറും വചന പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്രയുടെയും, ധ്യാനഗുരുവും പ്രശസ്ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ റവ. ഡോ. അലോഷ്യസ് കൂള ങ്ങരയുടെയും നേതൃത്വത്തിലാണ് കൺവെൻഷൻ.
എണ്ണമറ്റ ഭക്തജനങ്ങൾ തീർത്ഥാടനത്തിനായി എത്തിച്ചേരുന്ന സൗഖ്യദായികയായ പരിശുദ്ധ അമ്മയുടെ തിരുമുറ്റത്ത് നടത്തുന്ന മരിയൻ കൺവൻഷന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാ യിരിക്കുകയാണ്. പതിനായിരത്തോളം ദൈവജനത്തിന് സംബന്ധിക്കാൻ പറ്റുന്ന രീതിയിൽ വിശാലമായ പള്ളി ഗ്രൗണ്ടിൽ സ്റ്റേജും, പന്തലും, പാർക്കിങ്ങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കിടപ്പു രോഗികൾക്ക് ധ്യാനം കൂടാനുള്ള സൗകര്യവും പന്തലിൽ സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട് രൂപത മെത്രാൻ മോസ്റ്റ് റവ: ഡോ: വർഗ്ഗീസ് ചക്കാലക്കൽ, മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം, താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാ നിയിൽ, കണ്ണൂർ രൂപത മെത്രാൻ മോസ്റ്റ് റവ: ഡോ. അലക്സ് വടക്കുംതല മുതലായ അഭിവന്ദ്യ പിതാക്കൻമാർ വിവിധ ദിവസങ്ങളിൽ ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിക്കുകയും വചനം പങ്ക് വെയ്ക്കുകയും ചെയ്യുന്നു. ഈ വർഷം നടത്തുന്ന രണ്ടാം മരിയൻ കൺവൻഷനിൽ മരിയൻ ദൈവ ശാസ്ത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്.
ധ്യാന ദിവസങ്ങളിൽ വൈകുന്നേരം 4:30 ന് ജപമാലയോടു കൂടി ആരംഭിക്കുന്ന കൺവൻഷനിൽ മധ്യസ്ഥ പ്രാർത്ഥന, രോഗശാന്തി ശുശ്രൂഷ എന്നിവ നടത്തപ്പെടുന്നു. ധ്യാനം കഴിഞ്ഞാൽ ഏച്ചോം, കോട്ടത്തറ, കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലേക്ക് ബസ്സ് സൗകര്യം ഉണ്ടായിരിക്കും 
കൺവെൻഷനിൽ പങ്കെടുത്ത് ആന്തരിക സൗഖ്യവും, ശാരീരിക സൗഖ്യവും, കുടുംബ സമാധാനവും, അതിലുപരി ജീവിത വിജയവും നേടുന്നതിന് ജാതി മത ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാമെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
അസിസ്റ്റൻ്റ് വികാരിമാരായ
ഫാ. റിജോയി പാത്തിവയൽ,ഫാ. സിജു ഓലിക്കൽ,
 പാരിഷ് കൗൺസിൽ സെക്രട്ടറി കെ.എ സെബാസ്റ്റ്യൻ,
 പബ്ലിസിറ്റി കൺവീനർ ജോബിൻ ജോസ്  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *