April 27, 2024

അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ  

0
Img 20240327 220159

കൽപ്പറ്റ: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കും. ‘മൗണ്ടി തേസ്‌ഡെ’ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓര്‍മ്മപ്പെടുത്തലാണ് പെസഹ തിരുനാൾ.

പെസഹ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ നടക്കും. പെസഹ അപ്പം മുറിക്കൽ, കാൽകഴുകൽ തുടങ്ങിയ ശുശ്രൂഷകളാണ് പ്രധാന ചടങ്ങുകൾ.

പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോകല്‍’ എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. യേശു പന്ത്രണ്ടു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിനെ അനുസ്മരിപ്പിച്ചുകൊണ്ട് വൈദികര്‍ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിക്കും.

ഗദ്‌സെമന്‍ തോട്ടത്തില്‍ രക്തംവിയര്‍ത്തു പ്രാര്‍ത്ഥിച്ച യേശുവിന്റെ പാത പിന്തുടര്‍ന്ന് രാത്രി വരെ വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുക്കുകയും, വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കിക്കൊണ്ട് ദേവാലയങ്ങളിലും വീടുകളിലും അപ്പംമുറിക്കുകയും ചെയ്യും. തുടർന്ന് യേശുവിന്റെ കുരിശുമരണം അനുസ്മരിച്ച് നാളെ ദുഃഖവെള്ളി ആചരിക്കും. യേശുവിന്റെ പീഡാനുഭവം അനുസ്മരിച്ച് വെള്ളിയാഴ്ച ദേവാലയങ്ങളും വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ച് കുരിശിന്റെ വഴി നടത്തും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *