May 2, 2024

എങ്കെക്കു എങ്കളെ ആനി ചേച്ചി മതിയേ: എങ്കെക്കു എങ്കളെ അരിവാളു മതിയേ: തനത് ഗോത്ര പാട്ടിന്റെ ഈരടിയിൽ ആനി രാജക്ക് ഊഷ്മളമായ സ്വീകരണം

0
Img 20240402 183810

അപ്പപ്പാറ: “എങ്കെക്കു എങ്കളെ ആനി ചേച്ചി മതിയേ, എങ്കെക്കു എങ്കളെ അരിവാളു മതിയേ, മുറിയാ കയ്യും എങ്കെക്കു വേണ്ട, വാടിയ താമര തീരെയും വേണ്ട” എന്ന് തുടങ്ങുന്ന അടിയ ഭാഷയിൽ പാടിയ പാട്ടിന് കയ്യടിടിച്ചും, തുടി കൊട്ടിയും നൂറുകണക്കിന് ആളുകൾ കൂടെക്കൂടി. ഞങ്ങൾക്ക് ഞങ്ങളുടെ ആനി ചേച്ചി മതി, ഞങ്ങൾക്ക് ഞങ്ങടെ അരിവാൾ മതി, വാടിയ താമരയും, മുറിഞ്ഞ കയ്യും, സുരേന്ദ്രനെയും, രാഹുൽ ഗാന്ധിയെയും, മോദിയെയും ഞങ്ങൾക്ക് വേണ്ടെ വേണ്ട എന്നാണ് പാട്ടിലൂടെ അവർ പറഞ്ഞു വെക്കുന്നത്. നരേന്ദ്ര മോദിയുടെ പട്ടിക ജാതി പട്ടിക വർഗക്കാരോടുള്ള അവഗണനയും, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അവഹേളിച്ച സാഹചര്യങ്ങളും ചർച്ചയായി.

ഇന്ത്യയുടെ പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പ്രഥമ വനിതയായ ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്തത് പട്ടിക വർഗക്കാരോടുള്ള അവഗണനക്ക് ഉത്തമ ഉദാഹരണമാണെന്നും, രണ്ട് ദിവസം മുന്നെ ഒരു ചടങ്ങിൽ പ്രഥമ വനിതയെ വീണ്ടും അപമാനിച്ച ദൃശ്യങ്ങൾ മാധ്യമങ്ങലിടുടെ ഇന്ത്യ മഹാരാജ്യത്തെ ജനങ്ങൾ ഒന്നടങ്കം കണ്ടതാണെന്നും ആനി രാജ ഓർമിപ്പിച്ചു. ഇത്രയും രുക്ഷമായി പട്ടികജാതി ക്കാരെ ഒഴിവാക്കുന്ന സമീപനമാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകുടം എടുക്കുന്നത്.

ഇത്തരത്തിലുള്ള നീതികേട് പട്ടികജാതി പട്ടിക വർഗ്ഗക്കാർ തിരിച്ചറിയണം എന്നും, ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും കൂടെ ചേർക്കാൻ ഇടതു പക്ഷത്തിന്റെ കൂടെ നില്‍ക്കണം എന്നും ആനി രാജ അഭ്യർത്ഥിച്ചു. പട്ടിക വർഗ, പട്ടിക ജാതി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താനും, അവരുടെ പോഷക ആഹാരം ഉറപ്പ് വരുത്തുന്നതിനും കൂടെ ഉണ്ടാകും എന്നും ഉറപ്പ് ആനി രാജ നൽകി. മാനന്തവാടി മണ്ഡലത്തില്‍ നടത്തിയ പ്രചാരണ പരിപാടിയുടെ ഭാഗമായി അപ്പപ്പാറയില്‍ എത്തിയപ്പോഴാണ് വ്യത്യസ്ഥമായ രീതിയിലുളള സ്വീകരണം ആനി രാജക്ക് ലഭിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *