കോക്കുഴി ഉപതിരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് സാമഗ്രി വിതരണം 16ന്
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോക്കുഴി വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിനായുള്ള സാമഗ്രികള്‍ ഡിസംബര്‍ 16 ന് രാവിലെ 11 മുതല്‍ വിതരണം ചെയ്യും. വോട്ടെടുപ്പ് 17 ന് രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയും വോട്ടെണ്ണല്‍ 18ന് രാവിലെ 10 മുതലും നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വാര്‍ഡിലെ വോട്ടറാണെന്ന രേഖയുമായി അപേക്ഷിച്ച് സ്വന്തം പോളിംഗ് സ്റ്റഷനില്‍ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ നടപടികള്‍ അവസാനിക്കുന്നതുവരെ സ്ഥലം മാറ്റാനോ ഏതെങ്കിലും കാരണവശാല്‍ സ്ഥലംമാറ്റം ഉണ്ടായാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ മേലധികാരികള്‍ ഈ സ്ഥലംമാറ്റം പ്രാബല്യത്തില്‍ വരുത്താനും പാടില്ല.
Leave a Reply