April 30, 2024

ഉച്ചക്ക് ശേഷം പാൽ സംഭരിക്കില്ല; ക്ഷീര കർഷകർ പ്രതിസന്ധിയിൽ

0
ഉച്ചക്ക് ശേഷം പാൽ സംഭരിക്കില്ല; ക്ഷീര കർഷകർ പ്രതിസന്ധിയിൽ

ലോക് ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തില്‍ ഉച്ചക്ക് ശേഷം പാൽ സംഭരിക്കില്ലെന്ന് അറിയിച്ച് മിൽമ. ഇന്ന് മുതലാണ് പാൽ സംഭരണത്തിൽ മിൽമയേർപ്പെടുത്തിയ നിയന്ത്രണം. 40% പാൽ സംഭരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതോടെ ബാക്കിവരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ് മലബാർ മേഖലയിലെ ക്ഷീരകർഷകർ. ക്ഷീരകർഷകർ പ്രതിസന്ധിയിലായപ്പോൾ അവരെ സഹായിക്കേണ്ടതിന് പകരം പാൽ സംഭരണത്തിൽ മിൽമ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും കർഷകരും രംഗത്ത് വന്നിരുന്നു. പാൽ വിറ്റ് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ക്ഷീര കർഷകർക്ക് തിരിച്ചടിയാണ് ഈ തീരുമാനം. 

  ലോക് ഡൗൺ പ്രതിസന്ധിയിയെ തുടര്‍ന്ന് മലബാ‍ർ മേഖലയിലാണ് മിൽമ പാൽ സംഭരണം വെട്ടിച്ചുരുക്കിയത്. ലോക് ഡൗൺ കാരണം ലക്ഷകണക്കിന് ലിറ്റർ പാലാണ് മിച്ചം വരുന്നത്. ഇത് മുഴുവൻ  പൊടിയാക്കി മാറ്റാനാവാത്തതും ഉത്പാദനത്തിനനുസരിച്ച് വിൽപനയില്ലാത്തതും വെല്ലുവിളിയെന്നാണ് മിൽമയുടെ വിശദീകരണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *