April 30, 2024

“ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക”; ഡിവൈഎഫ്ഐ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

0
Da06c7c4 Ee37 49ae A198 72f015770ed6.jpg
“ഭരണഘടന സംരക്ഷിക്കുക,

ഇന്ത്യയെ രക്ഷിക്കുക”; 
ഡിവൈഎഫ്ഐ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു
കൽപ്പറ്റ: രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ ''ഭരണഘടന സംരക്ഷിക്കുക,
ഇന്ത്യയെ രക്ഷിക്കുക” എന്ന മുദ്രാവാക്യമുയര്‍ത്തി മേഖലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 'സ്വാതന്ത്ര്യ സംരക്ഷണ ജ്വാല' സംഘടിപ്പിച്ചു. മേഖലാ കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. 
  ഈസ്റ്റ് ബത്തേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കുന്നിൽ സംഘടിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. അഖിൽ അദ്ധ്യക്ഷനായി. നിധിൻ കെ.വൈ, കുര്യാക്കോസ് മാസ്റ്റർ , അഭയ തുടങ്ങിയവർ സംസാരിച്ചു. വിനീഷ് കുപ്പാടി സ്വാഗതവും സുനിൽ നന്ദിയും പറഞ്ഞു. 
  തരിയോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംമന്ദം എച്ച് എസ്സിൽ സംഘടിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല ജില്ലാ പ്രസിഡണ്ട് കെ.എം.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ആദർശ് അദ്ധ്യക്ഷനായി. എം രമേഷ്, ജോബിസൺ ജെയിംസ്, ജെറീഷ് തുടങ്ങിയവർ സംസാരിച്ചു. എസ് ശരത് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. 
    വൈത്തിരിയിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം.വി വിജേഷും ഇരുളത്ത് നടന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബുവും ഉദ്ഘാടനം ചെയ്തു. 
   മീനങ്ങാടിയിൽ ലിജോജോണി, ബത്തേരിയിൽ പി.ആർ ജയപ്രകാശ്, മൂലങ്കാവിൽ വി.വി.ബേബി, നൂൽപ്പുഴയിൽ പി.കെ.രാമചന്ദ്രൻ, ചീരാലിൽ സുരേഷ് താളൂർ, നെൻമേനിയിൽ ബേബി വർഗ്ഗീസ്, ചുള്ളിയോട് കെ.ഷമീർ, അമ്പലവയലിൽ കുഞ്ഞുമോൾ, തോമാട്ടുചാലിൽ വി.വി.രാജൻ, കൃഷ്ണഗിരിയിൽ ബീനവിജയൻ, പാലക്കമൂലയിൽ സി. അസൈനാർ എന്നിങ്ങനെ ഉദ്ഘാടനം നിർവ്വഹിച്ചു.
   പുൽപള്ളിയിൽ ബൈജു നമ്പിക്കൊല്ലി, കാപ്പിസെറ്റിൽ അജിത് കെ ഗോപാൽ, വാകേരി എ എം പ്രസാദ്, മുള്ളൻകൊല്ലിയിൽ മുഹമ്മദ് ഷാഫി, പൂതാടിയിൽ അജ്നാസ് അഹമ്മദ്, പാടിച്ചിറയിൽ അലീനജോയ് എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു.
    കാട്ടികുളത്ത് കെ.ആർ ജിതിൻ , പയ്യമ്പള്ളിയിൽ പി.വി.സഹദേവൻ , തലപ്പുഴയിൽ അനിഷ സുരേന്ദ്രൻ, കണിയാരത്ത് അജിത് വർഗ്ഗീസ്, മാനന്തവാടിയിൽ കെ.എം.വർക്കി, തിരുനെല്ലിയിൽ കെ.വിപിൻ, തൃശിലേരിയിൽ ഓ.ആർ കേളു എ.എൽ.എ, വാളാട് എം.രജീഷ്, പേര്യയിൽ പി.ടി.ബിജു എന്നിവർ ഉദ്ഘാടനം ചെയ്തു.
   കൽപ്പറ്റ നോർത്തിൽ സി.ഷംസു, അരപ്പറ്റയിൽ സുരേഷ്ബാബു, മേപ്പാടിയിൽ അർജുൻ ഗോപാൽ, വെങ്ങപ്പള്ളിയിൽ പി.എം.നാസർ, കണിയാമ്പറ്റയിൽ ശശീന്ദ്രൻ, മുട്ടിലിൽ പി.എം സന്തോഷ്, കരണിയിൽ സുരേഷ്, വാഴവറ്റയിൽ പി.എം ഷംസു, വെണ്ണിയോട് വി.എൻ ഉണ്ണികൃഷ്ണൻ, വടുവൻചാൽ ജോളി സ്കറിയ , കൽപ്പറ്റ സൗത്തിൽ വി.ഹാരിസ് , കോട്ടത്തറയിൽ ജംഷീദ് എന്നിവർ ഉദ്ഘാടനം ചെയ്തു.
  പനമരത്ത് എ.ജോണി, അഞ്ചുകുന്നിൽ കെ.സി.കെ നജ്മുദ്ദീൻ , എടവക മേഖലയിൽ കെ.മുഹമ്മദലി, നടവയലിൽ ഇസ്മായീൽ, തരുവണയിൽ വിജയൻ, വെള്ളമുണ്ടയിൽ എം.മുരളീധരൻ, മക്കിയാട് ജസ്റ്റിൻ ബേബി, കോറോത്ത് സി.എം അനിൽകുമാർ, തോണിച്ചാലിൽ രവീന്ദ്രൻ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു. പടിഞ്ഞാറത്തറയിൽ സി.യൂസഫ്, കുപ്പാടിത്തറയിൽ ആഷിഖ് സി.എച്ച് എന്നിവരും പരിപാടി ഉദ്ഘാടനം ചെയ്തു.
 സ്വാതന്ത്ര്യ സംരക്ഷണ സദസ്സിൽ പങ്കാളിയായ മുഴുവനാളുകളേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *