തുഷാരഗിരിയിലെ ഭൂമി തിരികെപ്പിടിക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി വനംവകുപ്പ്; പണം നല്‍കിയാണെങ്കിലും ഏറ്റെടുക്കും


Ad
തുഷാരഗിരിയിലെ ഭൂമി തിരികെപ്പിടിക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി വനംവകുപ്പ്; പണം നല്‍കിയാണെങ്കിലും ഏറ്റെടുക്കും

കോഴിക്കോട്: കൈവിട്ടുപോയ തുഷാരഗിരിയിലെ ഭൂമി തിരികെപ്പിടിക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി വനംവകുപ്പ്. വെളളച്ചാട്ടത്തിന് സമീപമുള്ള ഭൂമി പണം നല്‍കിയാണെങ്കിലും ഏറ്റെടുക്കാനുളള പ്രാരംഭ നടപടികള്‍ തുടങ്ങി. നഷ്ടപരിഹാരം നല്‍കാന്‍ കിഫ്ബി ഫണ്ടുള്‍പ്പെടെ പരിഗണനയിലുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുട്ടില്‍ മരംമുറി കേസിന് പിന്നാലെ തുഷാരഗിരി ഭൂമിപ്രശ്നവും തലവേദനയാകും മുന്‍പ് നടപടിയെടുത്ത് മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സുപ്രീംകോടതിയടക്കം തള്ളിയ കേസ് ഇനിയും മുന്നോട്ട് കൊണ്ടുപോയിട്ട് കാര്യമില്ലെന്നാണ് വനംവകുപ്പിന് കിട്ടിയ നിയമോപദേശം. കിഫ്ബി ഫണ്ടടക്കം ഉപയോഗിച്ച്‌ പണം നല്‍കിയിട്ടാണെങ്കിലും ഭൂമി വാങ്ങി പ്രദേശം വകുപ്പിന് കീഴില്‍തന്നെ നിലനിര്‍ത്താനാണ് ശ്രമം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *