April 30, 2024

കൽപ്പറ്റ: എൻ. രാജേഷ് സ്മാരക പുരസ്കാരം പി. കൃഷ്ണമ്മാളിന്

0
Img 20210909 Wa0049.jpg
കൽപ്പറ്റ: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും (മാ​ധ്യ​മം ന്യൂ​സ്​ എ​ഡി​റ്റ​ർ) കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്​​ഥാ​ന നേ​താ​വു​മാ​യി​രു​ന്ന എ​ൻ.​രാ​ജേ​ഷി​ന്റെ സ്​​മ​ര​ണാ​ർ​ഥം മാ​ധ്യ​മം ജേ​ർ​ണ​ലി​സ്​​റ്റ്​​സ്​ യൂ​നി​യ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ എ​ൻ.​രാ​ജേ​ഷ്​ സ്​​മാ​ര​ക പു​ര​സ്​​കാ​രം പ്ര​മു​ഖ തൊ​ഴി​ലാ​ളി നേ​താ​വും ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​രാം​ഗ​വു​മാ​യ പി.​കൃ​ഷ്​​ണ​മ്മാ​ളി​ന്. തൊ​ഴി​ലാ​ളി​ക​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​േ​ളാ​ട്​ ഒ​ട്ട​ും രാ​ജി​യാ​വാ​തെ ധീ​ര​മാ​യി നി​ല​കൊ​ണ്ട ട്രേ​ഡ്​ യൂ​നി​യ​ൻ പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ലാ​ണ്​ കൃ​ഷ്​​ണ​മ്മാ​ൾ അ​വാ​ർ​ഡി​ന​ർ​ഹ​യാ​യ​ത്. അ​ഡ്വ.​ത​മ്പാ​ൻ തോ​മ​സ്, എം.​സു​ചി​ത്ര, എ​ൻ.​പി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ്​ അ​വാ​ർ​ഡ്​ ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 25,000 രൂ​പ​യും ​ഫ​ല​ക​വും പ്ര​ശ​സ്​​തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്​​കാ​രം. എ​ൻ.​രാ​ജേ​ഷി​െ​ൻ​റ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ദി​ന​മാ​യ സെ​പ്​​റ്റം​ബ​ർ 13ന്​ ​തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11ന്​ ​കോഴിക്കോട്​ അ​ള​കാ​പു​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി സ​തീ​ഷ​ൻ പു​ര​സ്​​കാ​ര ദാ​നം നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ എ​ൻ.​രാ​ജേ​ഷ്​ സ്​​മാ​ര​ക പ്ര​ഭാ​ഷ​ണ​വും ന​ട​ക്കും. 

കേ​ര​ള​ത്തി​ലെ ട്രേ​ഡ് യൂ​നി​യ​ൻ രം​ഗ​ത്ത് വി​ശേ​ഷി​ച്ചും അ​സം​ഘ​ടി​ത​മേ​ഖ​ലാ തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ൽ നി​ര​ന്ത​ര​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​യ നേ​താ​വാ​ണ് പി ​കൃ​ഷ്ണ​മ്മാ​ൾ. കേ​ര​ള​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​സം​ഘ​ടി​ത​രാ​യി ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കു​ക​യും യൂ​നി​യ​നു​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും 72ാം വ​യ​സ്സി​ലും അ​വ​രു​ടെ അ​വ​കാ​ശ​സ​മ​ര​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്നു. ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ന്യൂ ​ട്രേ​ഡ് യൂ​നി​യ​ൻ ഇ​നീ​ഷ്യേ​റ്റീ​വി​ന്റെ(​എ​ൻ.​ടി.​യു.​െ​എ) കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​മാ​ണ്. എം.​സി.​പി.െ​എ (യു)െ​ന്റ േക്ര​ന്ദ​ക​മ്മി​റ്റി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സ​മ​ര നേ​താ​വ്​ രാ​കേ​ഷ്​ ടി​കാ​യ​ത്ത്​ കൃ​ഷ്​​ണ​മ്മാ​ളി​നെ സ​മ​ര​ഭൂ​മി​യി​ലെ ‘അ​യേ​ൺ ലേ​ഡി’ എ​ന്നാ​ണ്​ വി​ശേ​ഷി​പ്പി​ച്ച​ത്.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മം ജേ​ർ​ണ​ലി​സ്​​റ്റ്​ യൂ​നി​യ​ൻ സം​സ്​​ഥാ​ന വൈസ്​ പ്രസിഡൻറ്​ ​എ.വി ഷെറിൻ, സെക്ര​ട്ട​റി പി.​പി ജു​നു​ബ്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​ഫി​റോ​സ്​​ഖാ​ൻ, ഹാ​ഷിം എ​ള​മ​രം, ബി​ജു​നാ​ഥ്, സു​ൽ​ഹ​ഫ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *