May 13, 2024

കേന്ദ്രനയങ്ങൾ കാർഷിക മേഖലയെ തകർക്കുന്നു – മന്ത്രി കെ.രാജു

0
കൽപ്പറ്റ: കേന്ദ്ര ഗവൺമെന്റിന്റെ പരിശ്രമവും ശ്രദ്ധയും മൂലം കേരളത്തിൽ കാർഷിക മേഖലയുടെ തകർച്ചക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്.കുത്തകൾക്ക് വേണ്ടി സാധാരണകൃഷി ക്കാരനെ  ആത്മഹത്യയിലേക്ക് തള്ളിവിടുന്നവയാണ് കേന്ദ്രനയങ്ങൾ.ഇതിനെതിരെ കർഷകർപൊരുതാൻ തയ്യാറാവണമെന്ന് മന്ത്രി കെ.രാജു ആഹ്വാനം ചെയ്തു.വന്യ ജീവി ശല്യം പരിഹരിക്കുന്നതിന് തീവ്ര ശ്രമം സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകും.ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് റെയിൽഫെൻസിങ്ങിന് ജില്ലക്ക് 9 കോടി അനുവദിച്ചിട്ടുള്ളത്. വന്യജീവി ശല്യത്തിൽ നഷ്ടം വന്ന കർഷകർക്ക് നഷ്ടപരിഹാരം വളരെ വേഗം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. ക്ഷീരകർഷകർക്കും ജീവിത ഭദ്രത ഉറപ്പ് വരുത്തുന്നതിന് ധാരാളം പദ്ധതികൾ ഇനിയും സർക്കാർ നടപ്പാക്കും.അശാസ്ത്രീയ നോട്ട് നിരോധനം കാർഷിക മേഖല തകർക്കാൻ കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കിസാൻ സഭ ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാൻ സഭ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ഗീവർഗ്ഗീസ് അധ്യക്ഷത വഹിച്ചു.കെ.കെ.തോമസ് സ്വാഗതം പറഞ്ഞു.വിജയൻ ചെറുകര, ഡോ.അമ്പി ചി റയിൽ, പി.എസ്.വിശ്വംഭരൻ, പി.കെ. മൂർത്തി, സി.എസ്.സ്റ്റാൻലി, കെ.പി.രാജൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *