May 2, 2024

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ത്രീ സുരക്ഷ പദ്ധതി ആരംഭിച്ചു

0
Img 20171116 Wa0033
  .
മാനന്തവാടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ച് കേരള എയ്ഡ്സ് കൺടോൾ സൊസൈറ്റിയുമായി സഹകരിച്ച് ജില്ലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സുരക്ഷ പ്രാജക്ടിലെ ഗുണഭോക്താക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അനുവദിച്ച "സ്ത്രീ സുരക്ഷ 2017 " പദ്ധതി ജില്ലാതല ഉദ്ഘാടനവും മാനന്തവാടി ബ്ലോക്ക്തല സംഗമവും നടത്തി .
         ജില്ലയിലെ ബ്ലോക്ക്തലത്തിൽ റെഡിമെയ്ഡ് വസ്ത്ര നിർമ്മാണത്തിനും തയ്യൽ പരിശീലനത്തിനുമായി   നാല് യൂണിറ്റുകളുള്ള പ്രാജക്ടിനാണ് പത്ത് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത് . ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്യ്ത ഈ പ്രോജക്ടിന്റെ നിർവ്വഹണം ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ്.
     ചടങ്ങിൽ     ജില്ലാ ക്ഷേമകാര്യ സ്റ്റാന്റിഗ്കമ്മറ്റി ചെയർപേഴ്സൺ  അനില തോമസ് അദ്ധ്യക്ഷതവഹിച്ചു.. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.കെ അസ്മത്ത് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൺ എ.ദേവകി , ജില്ലാ പഞ്ചായത്ത് മെമ്പർ പ്രഭാകരൻ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസർ ഡാർലി. ഇ .പോൾ റെഡ് ക്രോസ് ജില്ലാ ഭാരവാഹികളായ അഡ്വ: ജോർജ് വാത്തുപറമ്പിൽ  ക്ലീറ്റസ് കിഴക്കെമണ്ണൂർ , എ.കെ തങ്കമ്മ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *