May 4, 2024

പൊതുജനങ്ങളെ ബോധവാന്മാരാക്കാന്‍ വാസ്‌കുലര്‍ സര്‍ജ്ജന്‍മാരുടെ കോഫറന്‍സ് ‘സിഎംഇ 2017’

0
Capture1234
കല്‍പ്പറ്റ:ദക്ഷിണേന്ത്യയിലെ വാസ്‌കുലര്‍ സര്‍ജ്ജന്‍മാരുടെ കോഫറന്‍സ് 'സിഎംഇ 2017' വൈത്തിരിയില്‍ നടന്നു. ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതിലൂടെ തുടക്കമിട്ടത്. തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോഴിക്കോട് ഗ്ലോബല്‍ മെഡിക്കല്‍ സൊല്യൂഷനാണ്. നിരവധി ചര്‍ച്ചകളും സെമിനാറുകളും സിഎംഇ 2017ല്‍ നടന്നു. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി പ്രൊഫ.ഡോ.ഇ.വി ഗോപി നിര്‍വ്വഹിച്ചു. വീനസ് അസ്സസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ.ദീപക് സെല്‍വരാജ് മുഖ്യ പ്രഭാഷണം നടത്തി. വെയിന്‍ ആര്‍ട്ട്  ഡയറക്ടര്‍ ഡോ. രഞ്ജിഷ് എ.ടി സ്വഗതവും കോഴിക്കോട് മെഡിക്കല്‍ കോളേജ് അസി.പ്രൊഫസര്‍ ഡോ.ചന്ദ്രശേഖര്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *