April 29, 2024

ഡി.ഡി.യു.ജി.കെ.വൈ. ആദ്യ ബാച്ച് പുറത്തിറങ്ങി: എം.ജി. സർവ്വകലാശാല രജിസ്ട്രാർ എം.ആർ. ഉണ്ണി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

0
Img 20171222 191913

മാനന്തവാടി: കേന്ദ്ര ഗവൺമെന്റിന് കിഴിൽ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും വയനാട് ജില്ലാ കുടുംബശ്രീ മിഷനും ചേർന്ന് നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിൽ തൊഴിലധിഷ്ഠിത കോഴ്സായ ഫുഡ് പ്രോസസിംഗ് പൂർത്തിയാക്കിയ ആദ്യ ബാച്ച് പുറത്തിറങ്ങി. 29 പേരാണ് ആദ്യ ബാച്ചിൽ പഠനം പൂർത്തീകരിച്ചത്. എല്ലാവർക്കും ജോലി ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ: ബിജോ കറുകപ്പള്ളി പറഞ്ഞു. 
    കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ക്രിസ്തുമസ് ആഘോഷങ്ങളുടെ ഉദ്ഘാടനവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാർ എം.ആർ ഉണ്ണി നിർവ്വഹിച്ചു. ക്രിസ്തുമസ്സിന്റെ സന്ദേശമായ സ്നേഹവും നന്മയും ' തൊഴിലിടങ്ങളിലും ഉണ്ടായാൽ ജീവിത വിജയത്തിനുള്ള കുറുക്കുവഴി അതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ ഫാ: പോൾ കൂട്ടാല അധ്യക്ഷത വഹിച്ചു. ഫാ: ബിജോ കറുകപ്പള്ളിൽ, ഫാ.ജി നോജ്, ഫ്രാൻസീസ് പള്ളിക്കമാലിൽ, റോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *