May 7, 2024

ഫീൽഡ് പബ്ലിസിറ്റി പ്രത്യേക ജനസമ്പർക്ക പരിപാടി ആരംഭിച്ചു… സമാപനം 25-ന് മാനന്തവാടിയിൽ

0
Img 0934

പനമരം:  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ കണ്ണൂർ വയനാട് ഫീൽഡ് പബ്ലിസിറ്റി ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിൽ നടത്തുന്ന  പ്രത്യേക ജനസമ്പർക്ക പരിപാടി ആരംഭിച്ചു..  ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള  സെമിനാറുകൾ, മത്സരങ്ങൾ, മാജിക് ഷോ, സിനിമാ പ്രദർശനം എന്നിവ ഉൾപ്പെടുന്നതാണ് മൂന്ന് ദിവസത്തെ ജനസമ്പർക്ക പരിപാടി. പനമരം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന   സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.. പനമരം പ്രാമപഞ്ചായത്ത്  പ്രസിഡണ്ട് സീന  സാജൻ അധ്യക്ഷത വഹിച്ചു.
      ഫീൽഡ് പബ്ലിസിറ്റി ഓഫീസർ കെ.അനൂപ് സാഗർ, ഫീൽഡ് പബ്ലിസിറ്റി   അസിസ്റ്റന്റ്  കെ.എസ്. ബാബുരാജൻ, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു, ഷീബ ,തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സ്വഛ് ഭാരത് അഭിയാൻ, മുദ്രയോജന,  ഉജ്ജല യോജന, ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, തുടങ്ങിയവയെ കുറിച്ച് കില എക്സ്റ്റൻഷൻ ഫാക്കൽറ്റി ടി.എം. ഷിഹാബ് ക്ലാസ്സെടുത്തു.  .. സമാപന ദിവസമായ 25-ന് മാനന്തവാടി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിലായിരിക്കും പരിപാടി.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.  പനമരം ഗ്രാമ പഞ്ചായത്ത്, ഐ.സി.ഡി.എസ്., വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫീൽഡ് പബ്ലിസിറ്റി പ്രത്യേക ജനസമ്പർക്ക പരിപാടി നടത്തുന്നത്. മൂന്ന് ദിവസത്തെ പരിപാടിയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധർ ക്ലാസ്സുകൾ എടുക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *