May 2, 2024

ബാവലി മൈസൂർ റോഡിൽരാത്രിയാത്ര നിരോധനത്തിന്ന് ഇളവ് അനുവദിക്കണം: ജനപ്രതിനിധികളുടെയും രാഷ്ട്രീയസാമൂഹ്യ പ്രവർത്തകരുടെയുംയോഗം

0
Fb Img 1521290710399
 മാനന്തവാടി: ബാവലി മൈസൂർ റോഡിൽ രാത്രി കാലയാത്ര നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടത്തിയ ജനപ്രതിനിധികളുടെയും രാഷ്ട്രീയസാമൂഹ്യ പ്രവർത്തകരുടെയുംയോഗം ആവശ്യപ്പെട്ടു.
മാനന്തവാടിയുടെ വികസനം ചോദിക്കാനും പറയാനും ഒരു വേദി എന്ന പരിപാടിയിലാണ് രാത്രി കാല നിരോധനത്തിന്നെതിരെ ഒറ്റക്കെട്ടായി ആവശ്യമുയർന്നത്
കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന
നിരവധി വിദ്യാത്ഥികൾക്കും വ്യാപാരികൾക്കും ഗുണപ്രദമാകുന്ന രീതിയിൽ രാത്രികാല ത്തുള്ള ഗതാഗത നിയന്ത്രണം രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെ ആക്കി നിജപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു
ഒ.ആർ കേളു എം എൽ എ ഉൽഘാടനം ചെയ്തു പ്രസ്സ് ക്ലബ് പ്രസിഡണ്ട് സുരേഷ് തലപ്പുഴ അദ്ധ്യക്ഷത വഹിച്ചു
അനാവശ്യ ഇടപെടലുകൾകാരണം വയനാടിന്റെവികസനം മുരടിക്കുന്ന അവസ്ഥയാണുള്ളതെന്ന് എം എൽ എ പറഞ്ഞു
ക്വാറികളുടെയും മറ്റ് മേഖലകളിലേയും പ്രവർത്തനം നിലച്ചതിനാൽ
അടിസ്ഥാന വികസന പ്രവർത്തനങ്ങൾ താളംതെറ്റിയിരിക്കയാണ് നിർമ്മാണ വസ്തുക്കളുടെ ലഭ്യത കുറവ് മൂലം റോഡ് പ്രവൃത്തി അടക്കമുള്ളവ നിലച്ചിരിക്കയാണ് അയൽ ജില്ലകളിൽ നിന്നും നിർമ്മാണ വസ്തുക്കൾ വാഹനങ്ങളിൽ വയനാട്ടിലേക്ക് കൊണ്ടു വരുമ്പോൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് അധികാരികൾ വൻതുക പിഴ നൽകുകയാണ്  വയനാട്ടിൽ ടാർ മിക്സിംങ്ങ് പ്ലാന്റ് സ്ഥാപിക്കുന്നതിന്നെതിരെയും പ്രതിഷേധം ഉയരുന്നതിനാൽ വികസനമാണ് മുരടിക്കുന്നതെന്നും എം എൽ എ പറഞ്ഞു
ജില്ലാ ആസ്പത്രിയിലെ വികസന പ്രവർത്തനങ്ങൾക്കാണ് മുന്തിയ പരിഗണന നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി പറഞ്ഞു നാലര കോടി രൂപയുടെ വികസനങ്ങളാണ് ജില്ലാ ആസ്പത്രിയിൽ നടത്തി എല്ലാ മേഖലയിലും സർക്കാർ വയനാടിനെ അവഗണിക്കുകയാണ്. വയനാട്ടിലെ ജനങ്ങളുടെ ആവശ്യം നേടി എടുക്കാൻ രാഷ്ട്രീയത്തിന്നധീതമായി പ്രവർത്തിക്കാൻ കഴിയണം അസംസ്കൃത പദാത്ഥങ്ങളുടെ ലഭ്യതക്കുറവ് വികസനരംഗത്തെ ഏറെ പിന്നിലാക്കിയിരിക്കയാണെന്നും
9901 വീടുകളുടെ പ്രവർത്തിപൂർത്തീകരക്കാതെ കിടക്കുകയാണെന്നും
 ഉഷാകുമാരി പറഞ്ഞു
നല്ലൂർനാട് കാൻസർ ആസ്പത്രിയുടെ വികസനത്തിന് എല്ലാവരുടേയും കൂട്ടായ ശ്രമം ഉണ്ടകണമെന്നും മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമൻ പറഞ്ഞു
വികസന പ്രവർത്തനങ്ങൾക്ക് മുൻകാലത്തേക്കാൾ കൂടുതൽ
തുക യാതൊരു വിധത്തിലും വർദ്ധിപ്പിച്ചിട്ടില്ലെന്ന് മാനന്തവാടി മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പിടി ബിജു പറഞ്ഞു 972 വീടുകൾ മുനിസിപ്പാലിറ്റി നിർമ്മിച്ചു നൽകുമെന്നും ഗ്രാമീണ റോഡുകൾ ഏഴ് മീറ്റർ വീതിയാക്കുമെന്നും ബിജു പറഞ്ഞു.
 വയനാട്പ്രസ്സ് ക്ലബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചൻ മോഡറേറ്ററായിരുന്നു എ.പ്രഭാകരൻമാസ്റ്റർ, കൗൺസിലർ ശോഭരാജൻ, ഇ.ജെ ബാബു,സി.കുഞ്ഞബ്ദുള്ള പി.വി സഹദേവൻ, കെ ഉസ്മാൻ, കെ എ ആന്റണി,
കെ ജയചന്ദ്രൻ, ജോസ് പുന്നക്കുഴി, സി കെ ശ്രീധരൻ, രജിത്ത് കമ്മന, ടി.എ റെജി,അസീസ് വാളാട്, ഫാ.സെബാസ്റ്റ്യൻ പുത്തേൽ,പി.ബി.സിനു അബ്ദുൽഗഫൂർ,അജി കൊളോണിയ, അമൽ പ്രശാന്ത് ,എം കെ ഗിരീഷ് കുമാർ പ്രസംഗിച്ചു
പ്രസ്സ് ക്ലബ്സെക്രട്ടറി ബിജു കിഴക്കേടത്ത് സ്വാഗതവും ട്രഷറർ അരുൺ വിൻസെന്റ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *