May 1, 2024

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ്‌-മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ വയനാട് സന്ദര്‍ശിക്കണം- ജനാധിപത്യ കേരളാകോണ്‍ഗ്രസ്

0


വയനാട്ടിലേക്കുള്ള യാത്ര ചുരത്തില്‍ ദിനം പ്രതി അനുഭവപ്പെടുന്ന ഗുരുതര ഗതാഗത തടസ്സം മൂലം അങ്ങേയറ്റം ക്ലേശകരവും ദുരിതപൂര്‍ണ്ണവുമായ ഇന്നത്തെ പ്രത്യേക സാഹചാര്യത്തില്‍ നിജസ്ഥിതി മനസിലാക്കുവാന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ വയനാട് സന്ദര്‍ശിക്കണമെന്ന് കല്ലോടിയിൽ ചേർന്ന പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. ജനാധിപത്യ കേരളാകോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 23 വര്‍ഷങ്ങളായി ബദല്‍ റോഡ്‌ യാഥാര്‍ത്ഥ്യമാക്കുവാന്‍ തുടരുന്ന കേന്ദ്ര സംസ്ഥാന ഗവര്‍ണമെന്‍റകളുടെയും ജില്ലയിലെ ജനപ്രതിനിധികളുടെയും വഞ്ചനാപരമായ നിലപാടില്‍ പ്രതിക്ഷേധിച്ചാണ്  കല്ലോടിയില്‍  പ്രതിഷേധ സദസ് സംഘടിപ്പിച്ചത്..കാല്‍നൂറ്റാണ്ടായിവയനാട്ടിലെ ജനങ്ങള്‍ മുറവിളികൂട്ടുന്ന വയനാടിന്‍റെ സമഗ്രവികസനത്തിന് അനിവാര്യമായ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡിന്‍റെയും മറ്റ് ബദല്‍ പാതകളുടെയും പ്രസക്തിയും ആവശ്യകതയുംമനസിലാക്കുവാന്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടേയും ജനപ്രതി നിധികളുടെയും മന്ത്രിമാരുടെയും ബന്ധപെട്ട ഉന്നതതല ഉദ്യോഗസ്ഥരുടേയും യോഗം മുഖ്യമന്ത്രി കല്‍പ്പറ്റയില്‍ വിളിച്ചു കൂട്ടണമെന്ന് ജനാധിപത്യ കേരളാകോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. പ്രശ്നത്തിന്‍റെ ഗൗരവത്തെകുറിച്ച്  മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും തികച്ചും അജ്ഞരാണ്. മുഖ്യമന്ത്രിക്കും  പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ജനാധിപത്യ കേരളാകോണ്‍ഗ്രസ് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറോടും ചീഫ് എഞ്ചിനീയറോടും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാളിതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട്‌ നല്‍കാത്തതും സ്ഥലം എം.എല്‍.യുടെ കുറ്റകരമായ അനാസ്ഥയും  ഇതിനു കാരണമായിട്ടുണ്ട്. വയനാട്ടിലേക്കുള്ള ബദല്‍ പാതകളില്‍ ഏറ്റവും ചെലവ് കുറഞ്ഞതും 70% പണി പൂര്‍ത്തീകരിച്ചതും 52 ഏക്കര്‍ വനഭൂമിക്കു പകരം 104 ഏക്കര്‍ ഭൂമി കേന്ദ്ര വനം വകുപ്പിന് വിട്ടു നല്കിയതും ദീര്‍ഘ കാലത്തെ ശാസ്ത്രീയ പഠനത്തിനും സര്‍വേക്കും ശേഷം പ്രഥമ പരിഗണന ലഭിച്ചതും, അതീവ ദുര്‍ബല പരിസ്ഥിതി മേഖലയിലൂടെ കടന്നു പോകേണ്ടതില്ലാത്തതും, അപൂര്‍വ്വ ഇനം ജീവികളുടെ ആവാസ കേന്ദ്രമോ, വലിയ പാലങ്ങലോ ഇല്ലാത്തതും, ചെങ്കുത്തായ കയറ്റമോ, ഇറക്കമോ ഇല്ലാത്തതും റോഡിന്‍റെ പൂര്‍ത്തീകരണത്തില്‍ അനുകൂലമായ ഘടകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. താമരശ്ശേരി റോഡിനെ അപേക്ഷിച്ച് 16 കിലോമീറ്റർ കുറവാണ്. ആനക്കാംപൊയില്‍ തുരങ്ക പാതയും വയനാടിന് ഗുണകരമാണ്. പക്ഷെ നിര്‍മ്മാണത്തിന് നിരവധി വര്‍ഷങ്ങള്‍ വേണ്ടി വരും.

 

സംസ്ഥാന ഗവര്‍ണമെന്‍റ് ബദല്‍ റോഡിന്‍റെ അനുമതിക്കായി കേന്ദ്രത്തില്‍ അപേക്ഷ നല്‍കുക, കോഴിക്കോട് – വയനാട് ജില്ലാ കലക്ടര്‍ന്മാര്‍ പാത സന്ദര്‍ശിച്ച് വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി ഗവര്‍ണമെന്‍റിന്  നല്‍കി ബദല്‍ റോഡിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ്‌ നിര്‍മ്മാണത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുവാന്‍ വര്‍ഷങ്ങളായി ജനപ്രതിനിധികള്‍ തയ്യാറാകാതിരുന്നതാണ് ഇന്നത്തെ വയനാടിന്‍റെ ദുരവസ്ഥക്ക് കാരണം. ചുരം നവീകരണത്തിന് രണ്ട് ഏക്കര്‍ വനഭൂമി ലഭിച്ചത്  സംസ്ഥാന ഗവര്‍ണമെന്‍റിന്‍റെ നിരന്തരമായ സമ്മര്‍ദവും സ്വാധീനവും മൂലമാണ്. സംസ്ഥാന ഗവര്‍ണമെന്‍റും, ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും അഭിപ്രായ വ്യത്യാസം മാറ്റി വെച്ച് ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് റോഡ്‌ യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. കല്ലോടിയില്‍ സംഘടിപ്പിച്ച പ്രതിക്ഷേധ സദസ്സില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട്‌  കെ.ജെ. ലോറന്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട്‌ .കെ.എ.ആന്‍റണി ഉദ്ഘാടനം ചെയ്തു. വില്‍സണ്‍ നെടുംകൊമ്പില്‍, അഡ്വ. ജോര്‍ജ് വാതുപറമ്പില്‍, ജോസഫ് കാവാലം, ജോര്‍ജ് ഊരാശ്ശേരി, ജോസ് വി.എം., പീറ്റര്‍ എം.വി., കുര്യാക്കോസ്‌ ടി.പി., പൗലോസ്‌ കുരിശിങ്കല്‍, എബി പൂക്കൊമ്പില്‍, അബ്രാഹം പി.കെ., ജോസഫ് എം.ഒ., സാബു സി.കെ., കുര്യന്‍ പാറയ്ക്കല്‍, ജോസ് എ.സി., അനൂപ്‌ തോമസ്‌, സിബി ജോണ്‍, ജിനീഷ് ബാബു, ജോസഫ് കെ.കെ., ജോണ്‍സണ്‍ മാത്യു, ഷാന്‍റു പി.എം. തുടങ്ങിയവര്‍ പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *