May 4, 2024

അക്ഷയ കേന്ദ്രങ്ങളിൽ വികാസ് പീഡിയ സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നു.

0
Dsc 9275
അക്ഷയ കേന്ദ്രങ്ങളിൽ വികാസ് പീഡിയ സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വികാസ് പീഡിയ സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട് ,മലപ്പുറം ,ആലപ്പുഴ ജില്ലകളിൽ തുടക്കത്തിൽ നൂറോളം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തു.വയനാട് എ.പി.ജെ. അബ്ദുൾ കലാം ഓഡിറ്റോറിയത്തിൽ നടന്ന വികാസ് പീഡിയ  സംസ്ഥാന ശില്പശാലയിൽ  പൈലറ്റ് സഹായ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം  സംസ്ഥാന ഐ.ടി. മിഷൻ ഡയറക്ടർ ശ്രീറാം സാംബശിവറാവു നിർവ്വഹിച്ചു. അക്ഷയ സംസ്ഥാന ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ ബിജു വി.എസ്.കുമാർ ആദ്യ സഹായകേന്ദ്രത്തിന്റെ നെയിംബോർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ എം.പി. എം.ഐ. ഷാനവാസ് അധ്യക്ഷത വഹിച്ചു. വികാസ് പീഡിയ മികച്ച സന്നദ്ധ പ്രവർത്തകരെ വയനാട് ജില്ലാ കലക്ടർ എ.ആർ.  അജയ കുമാർ പുരസ്കാരം നൽകി  ആദരിച്ചു   .പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ ഡിജിറ്റൽ വായന യജ്ഞത്തിന്റെ  സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു.
. വികാസ് പീഡിയ നാഷണൽ പ്രൊജക്ട് ഓഫീസർ എം. ജഗദീഷ്, സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു, , സംസ്ഥാന നോഡൽ   ഏജൻസിയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ: പോൾ കൂട്ടാല തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻറ് ഐ.ടി. മന്ത്രാലയത്തിന്റെ കീഴിലുള്ള വികാസ് പീഡിയ പോർട്ടലിന്റെ സഹായ കേന്ദ്രങ്ങൾ ആരംഭിക്കാൻ താൽപ്പര്യമുള്ളവർ  9656347995 എന്ന നമ്പറിൽ സ്റ്റേറ്റ് കോഡിനേറ്ററുമായി ബന്ധപ്പെടണം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *