May 4, 2024

നഞ്ചൻകോട് റയിൽവേ: കണ്ണന്താനത്തിന്റെ നീക്കത്തിൽ കണ്ണും നട്ട് വയനാട്

0
Alp
നഞ്ചൻകട് റയിൽപാതയ്ക്കു പൂർണ പിന്തുണ നൽകിയ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നീക്കങ്ങളിൽ കണ്ണും നട്ടിരിക്കുകയാണ് വയനാടൻ ജനത. .
 നിലമ്പൂർ നഞ്ചൻകട് റയിൽപാതയ്ക്കു പൂർണ പിന്തുണ നൽകി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താന  കഴിഞ്ഞ ദിവസം വയനാട് ചേംബർ ഓഫ് കോമേഴ്സും  വയനാട്  ടൂറിസം ഓർഗനൈസേഷനും സംയുക്തമായി നടത്തിയ ശില്പശാല ഉത്‌ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനമാണ് വയനാടിന് പ്രതീക്ഷ നൽകുന്നത്. .കേരളത്തിലെ കോട്ടയം  ജില്ലയിലാണ് താൻ ജനിച്ചതെങ്കിലും   മൂന്നു തവണ വയനാട് സന്ദർശിച്ചിട്ടുണ്ട്.  വയനാട് മുഴുവനായും ഇതുവരെ കാണാൻ സാധിച്ചിട്ടില്ല എങ്കിലും തൻറെ നിഗമനത്തിൽ  കേരളത്തിലെ അതി മനോഹരമായ  രണ്ടു ജില്ലകളിൽ ഒന്ന് ഇടുക്കിയും മറ്റേത് വയനാടുമാണ്.ഇന്നത്തെ അവസ്ഥയിൽ വയനാട്ടിലെ റോഡുകൾ അത്രയ്ക്ക് മോശമല്ല.എന്നാൽ ഇത്രയും മനോഹരമായ ഈ ജില്ലക്ക് റെയിൽവേ അത്യാവശ്യമാണ്.കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ഛ് രാജ്യത്ത്  വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 15.6ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട് കേരളത്തിന്റെ പ്രത്യേകിച്ച് വയനാടിന്റെ ഭൂപ്രകൃതി വളരെയേറെ വിദേശ ടൂറിസ്റ്റുകളെ  ആകർഷിക്കാൻ തക്ക തരത്തിലുള്ളതായതുകൊണ്ട് തദ്ദേശീയരെയും ഉൾപ്പെടുത്തി  സമഗ്ര ടൂറിസം നയമാണ് വായനാടിനാവയമെന്നും മന്ത്രി പറഞ്ഞു.നഞ്ചങ്കോട് റെയിൽവേയുടെ ആവശ്യവുമായി രണ്ടുതവണ കേന്ദ്ര റയിൽവേ മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട് എന്നാൽ കേരളത്തിൽ ചില ആശയകുഴപ്പങ്ങൾ നില നിൽക്കുന്നതിനാൽ കല്പറ്റ എം എൽ എ ശശീന്ദ്രൻ മുഖ്യമന്ത്രിയെക്കണ്ട് ഈ ആശയകുഴപ്പം പരിഹരിക്കണമെന്നും അൽഫോൻസ് കണ്ണംന്താനം ആവശ്യപ്പെട്ടു. ചുരം ബദൽ പാതയുമായി ബന്ധപെട്ടു റോപ്പ് വേ സൗകര്യത്തിന് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ 25 % തുക കേന്ദ്ര ടൂറിസം വകുപ്പ് വഹിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
– (പി.കെ. സിജു)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *