May 9, 2024

ലോഹ കൊത്തുപണിയിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനിക്ക് എ ഗ്രേഡിന്റെ അംഗീകാരം.

0
Img 20181127 Wa0037
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ലോഹ കൊത്തുപണിയിൽ രണ്ടാം തവണയും അഖില സതീഷിന് എ ഗ്രേഡ്
കൽപ്പറ്റ: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ലോഹ തകിടിലെ കൊത്തുപണിക്ക് അഖില സതീഷിന് എ ഗ്രേഡ് ലഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ അഖിലയ്ക്ക് ഇത് രണ്ടാം തവണയാണ് സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിക്കുന്നത്. കണ്ണൂരിലെ സെന്റ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ വച്ച നടന്ന മൽസരത്തിൽ ഏകദേശം മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. പ്രത്യേക കറുത്ത ലോഹ തകിടിൽ എഴുത്താണി കൊണ്ട് ചിത്രം വരയ്ക്കുകയാണ് ചെയ്യുന്നത്. നാല് വർഷം മുൻപാണ് ലോഹ തകിടിൽ ചിത്രം വരയ്ക്കാൻ പഠിക്കുന്നത്. അന്നു മുതൽ വിവിധ മൽസരങ്ങളിൽ പങ്കെടുക്കുന്നുണ്ടായിരുന്നെങ്കിലും ജില്ലാതലം വരെ എത്തിയിരുന്നുള്ളു. എന്നാൽ കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു അത് ഇക്കുറിയും ആവർത്തിക്കുകയായിരുന്നു. എമിലി സ്വദേശി സായിനിവാസിൽ സതീഷ് ബാബു അനുപമ ദമ്പതികളുടെ മകളാണ്. ആറാം തരം വിദ്യാർത്ഥി വിഷ്ണുനന്ദനാണ് ഏക സഹോദരൻ.
   റിപ്പോർട്ട്: സിജു വയനാട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *