April 26, 2024

കൊട്ടിയൂർ പീഡനക്കേസ്: ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവ് മൂന്ന് ലക്ഷം രൂപ പിഴ

0
Fb Img 1550303360672
കൊട്ടിയൂർ പീഡനക്കേസ്: ഫാദർ റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവ്
 മൂന്ന്  ലക്ഷം രൂപ പിഴ
 പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. മൊഴിമാറ്റിയതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടിക്ക് കോടതി ശുപാർശ ചെയ്തു.കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരൻ. ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു. തലശേരി പോക്സോ കോടതി ജഡ്ജി പി.എൻ വിനോദാണ് വിധി പ്രഖ്യാപിച്ചത്. അക്കാലത്തെ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ ഫാ: തോമസ് ജോസഫ് തേരകം അടക്കമുള്ളവരെയാണ് വെറുതെ വിട്ടത് .
പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിലാണ് വിധിയുണ്ടായത്.
കേസിലെ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു.
പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി.
 വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീംകോടതി വരെ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു.
വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. 
ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി മൊഴി നൽകി റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു.
 കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.
അക്കാലത്തെ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ ഫാ: തോമസ് ജോസഫ് തേരകം, സിസ്റ്റർ ബെറ്റി എന്നിങ്ങനെ ആറു പേരെയാണ്  വെറുതെ വിട്ടത്.
കേസിൽ നിന്നൊഴിവാക്കാൻ ഇവർ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
 
പോക്സോ കേസിലെ കൂറുമാറ്റം കൊണ്ട് ശ്രദ്ധ ആകർഷിച്ച കേസ് ഇതിനാൽ തന്നെ വിധി പ്രഖ്യാപനവും നിയമ വൃത്തങ്ങളും പൊതുസമൂഹവും ഉറ്റുനോക്കുന്ന ഒന്നാണ്. 3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *