April 26, 2024

സഭയെ ആക്രമിക്കാന്‍ എന്തും ആയുധമാക്കുന്നവരുടെ മുഖത്തേറ്റ അടിയാണ് കൊട്ടിയൂര്‍ വിധിയെന്നു ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം

0
കല്‍പ്പറ്റ: സഭയെ ആക്രമിക്കാന്‍ എന്തും ആയുധമാക്കുന്നവരുടെ മുഖത്തേറ്റ അടിയാണ് കൊട്ടിയൂര്‍ പീഡനക്കേസിലെ വിധിയെന്നു ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജില്ലാ ചെയര്‍മാന്‍ സാലു ഏബ്രഹാം പറഞ്ഞു. 
വ്യക്തി ചെയ്ത കുറ്റത്തിന്റെ കറ സഭയുടെയും സഭാശുശ്രൂഷകരുടെയും മേല്‍ കെട്ടിവയ്ക്കാനുള്ള സഭാവിരുദ്ധരുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധി. ബാഹ്യസമ്മര്‍ദങ്ങള്‍ക്കു അടിമപ്പെടാതെ സത്യത്തെ വേര്‍തിരിച്ച് പ്രതിയെ കണ്ടെത്താനും ശിക്ഷിക്കാനും ഇന്ത്യന്‍ ജുഡീഷ്യറിക്കു കരുത്തുണ്ടെന്നു വിധിയിലൂടെ ഒരിക്കല്‍ക്കൂടി വ്യക്തമായി. 
കേരളത്തിലെ പ്രമുഖ ചാനനുകളും അച്ചടി-സാമൂഹിക മാധ്യമങ്ങളും ഒരു വ്യക്തി ചെയ്ത തെറ്റിന്റെ പേരില്‍ ഒരു മത വിഭാഗത്തെയും പുരോഹിതരെയും അടച്ചാക്ഷേപിക്കുന്ന നിലപാടാണ് കൊട്ടിയൂര്‍ വിഷയത്തില്‍ സ്വീകരിച്ചത്. സഭാവിരുദ്ധരായ ആളുകളെയും കൂട്ടി വൈകുന്നരങ്ങളിലെ ചാനല്‍ ചര്‍ച്ചകളില്‍ സഭയുമായി ബന്ധപ്പെട്ടും സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന പുരോഹിതരെയും സന്യസ്തരെയും ബന്ധിപ്പിച്ച് പ്രചരിപ്പിച്ച ഗുഢാലോചനാ സിദ്ധാന്തം വിധിയിലൂടെ കോടതി തള്ളി. തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന സാമാന്യതത്വം കൊട്ടിയൂര്‍ വിഷയത്തില്‍ സഭ മുറുകെ പിടിച്ചിട്ടുണ്ട്. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയ ഫാ.റോബിന്‍  രാജ്യത്തെ നിയമ നടപടികളിലൂടെ കടന്നുപോകുന്നതിനു തടസമായ  ഒരു നിലപാടും സഭ സ്വീകരിച്ചിട്ടില്ല. അന്വേഷണ സംവിധാനങ്ങളുമായി പരമാവധി സഹകരിക്കുകയാണ് സഭ ചെയ്തത്. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പാലിക്കേണ്ട നിതാന്ത ജാഗ്രതയെ ഈ വിധി ഓര്‍മപ്പെടുത്തുന്നു. നിരപരാധികളായ ആറു പേരെ കേസില്‍ പ്രതി ചേര്‍ത്തതും  തേജോവധം  ചെയ്തതും എന്തിനെന്നു  അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമലോകത്തെ ലേഖകരും വിശദീകരിക്കേണ്ടതുണ്ടെന്നും സാലു ഏബ്രഹാം പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *