May 2, 2024

കെയര്‍ ഹോം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ

0
 
പ്രളയാനന്തര പുനരധിവാസത്തിന് അടിത്തറയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നു. വീടുകളുടെ താക്കോല്‍ദാന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ  (ഫെബ്രുവരി 26) ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. തുടര്‍ന്ന് ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറു വീടുകളുടെ താക്കോല്‍ദാനം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഒ.ആര്‍ കേളു എംഎല്‍എ നിര്‍വഹിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സമയ പരിധിക്കുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കിയ സഹകരണ സംഘം പ്രസിഡന്റുമാരെ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആദരിക്കും. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പി റഹീം പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനത ജഗദീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയില്‍ സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 2000 വീടുകളാണ് നിര്‍മിക്കുന്നത്. ജില്ലയില്‍ 84 പേരാണ് കെയര്‍ ഹോം പദ്ധതി ഗുണഭോക്താക്കള്‍. അഞ്ചു ലക്ഷം രൂപ ചിലവില്‍ 500 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ്  വീടുകള്‍ പണിയുന്നത്.  നിലവില്‍ 84 ഗുണഭോക്താക്കളേയും കണ്ടെത്തി കഴിഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *