May 3, 2024

പനമരം ഗ്രാമ പഞ്ചായത്തിന് 50 .92 കോടി രൂപയുടെ ബഡ്ജറ്റ്.: ഭവന മേഖലക്ക് 4. 56 കോടി

0
Img 20190227 Wa0029
പനമരം ഗ്രാമ പഞ്ചായത്ത് 50,92,58,404 രൂപ വരവും
50,65,63,024 രുപ ചിലവും 26,95,380 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈ പ്രസിഡന്റ്  ടി.മോഹനൻ അവതരിപ്പിച്ചു.
ഭവന മേഖലക്ക് 4,56,00000 രൂപയും പശ്ചാത്തല മേഖലയിൽ റോഡ് വികസനത്തിന് 2,69, 20,000 രുപയും കാർഷിക മേഖലക്ക് 1,18,00000 രൂപ യും മാലിന്യ സംസ്കരണത്തിന് 1,30,00000 രുപയും മ്യഗ സംരക്ഷണത്തിന് 1,08, 46000 രൂപയും മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി
ഭവന രഹിതരില്ലാത്ത പനമരം എന്ന സ്വപ്ന പദ്ധതിക്ക് 45600000 നടപ്പുവർഷം വകയിരുത്തി
കാർഷിക മേഖലയിൽ അടുക്കള തോട്ടപച്ചക്കറിക്ക് 15,00,000 രൂപ നെൽകൃഷി വികസനത്തിന് 88,00.000 രൂപ ഉൾപ്പടെ 1,18,00,000 രൂപയാണ് വകയിരുത്തിയത്.
മൃഗസംരക്ഷണ ക്ഷീരമേഖലക്ക് 1,08,46,000 രൂപ വകയിരുത്തി.
നഗരത്തിലും പഞ്ചായത്ത് ഓഫീസിലും  സി സി ടി വി സ്ഥാപിക്കുന്നതിന് 11,00,000 ' രൂപ വകയിരുത്തി.
കുറുമ്പാലക്കോട്ട യുടെ സംരക്ഷണ നവീകരണത്തിന് ടൂറിസം പദ്ധതിയിൽപ്പെടുത്തി 1,00,00, 000 രൂപയും
മാലിന്യ സംസ്കരണത്തിന് സീവേജ് പ്ലാന്റ് നിർമ്മാണത്തിനും മറ്റുമായി 1,30,00000 രൂപയും വകയിരുത്തി.
കബനി നദി സംരക്ഷണവും സൗന്ദര്യവൽക്കരണത്തിനുമായി 6,00000 രൂപ വകയിരുത്തി.
പുതിയ ബസ്റ്റാന്റും  ബൈപ്പാസിനും യഥാക്രമം രണ്ട് കോടി യും ഒരു കോടി രൂപയുമായി വകയിരുത്തി.
( റിപ്പോർട്ട്: മഹ്റുഫ് പനമരം. )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *