April 29, 2024

ഭീതി പരത്തിയ കടുവയെ നാട് കടത്തിയിട്ടും കടുവപ്പേടിയിൽ പാറക്കടവ്

0
Img 20190508 Wa0118
സി.വി.ഷിബു.

കൽപ്പറ്റ:പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പാറക്കടവിൽ  ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ  മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ നാട് കടത്തി കാട്ടിലേക്ക്   തുരത്തി. കുറിച്യാട് വനമേഖലയിലെ വണ്ടിക്കടവ് വനങ്ങളിലേക്കാണ് ഉച്ചയോടെ കടുവയെ  വനപാലകര്‍ തുരത്തിയത്.ബുധനാഴ്ച രാവിലെ  8 മണിക്കാണ് കടുവയെ തുരത്താന്‍ സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം വനപാലകര്‍ ശ്രമമാരംഭിച്ചത്. കാലിന് പരിക്കുള്ളതുകൊണ്ടാണ് കടുവ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയതെന്ന് സംശയിക്കുന്നതായി വനപാലകർ പറഞ്ഞു.  പാറക്കടവ് കാപ്പിപ്പാടിയില്‍ മിനിയുടെ ആടിനെ ചൊവ്വാഴ്ച  രാത്രി 2 മണിയോടെ കടുവ കൊന്ന് തിന്നിരുന്നു. . കൂട്ടില്‍ നിന്ന് 200 കിലോ മീറ്ററോളം ദൂരത്തേക്ക് ആടിനെ  വലിച്ചു കൊണ്ടു പോയി കാപ്പിത്തോട്ടത്തില്‍ വെച്ച് ഭക്ഷിക്കുകയായിരുന്നു. കടുവ ജനവാസ കേന്ദ്രത്തില്‍ തങ്ങിയതിനാല്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. വയനാട്ജില്ലാ കളക്ടര്‍   എ ആർ. അജയകുമാർ 144 ഉം പ്രഖ്യാപിച്ചിരുന്നു. കടുവയെ കാട്ടിലേക്ക് തുരത്തിയെങ്കിലും സ്ഥലത്ത് ശക്തമായ കാവല്‍ തുടരുകയാണ്. വനംവകുപ്പ് പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്.കബനിക്കരയോടും  കർണാടക വനത്തോടും ചേർന്ന ഇവിടുത്തെ ഗ്രാമങ്ങൾ ഇപ്പോഴും കടുവപ്പേടിയിലാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *