May 17, 2024

പ്രളയാനന്തരം അവർ വീണ്ടുമെത്തി വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി

0
മാനന്തവാടി:
മാനന്തവാടി താലൂക്കിലെ പ്രളയബാധിത മേഖലയിലെ കുട്ടികൾക്ക് പ0നോപകരണങ്ങളുമായി ഇ- ഉന്നതി പ്രവർത്തകരെത്തി,
നൂറ്റാണ്ട് കണ്ട പ്രളയം വയനാടിനെ തകർത്തപ്പോൾ സഹായവുമായി ആദ്യമെത്തിയത്  എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  ഇ- ഉന്നതി പ്രവർത്തകരായിരുന്നു.
വയനാട് പ്രളയത്തിൽ മുങ്ങിയെന്നും, വയനാട് പട്ടിണിയിലാണെന്നും കേട്ടപ്പോൾ തന്നെ വയനാട്ടിലേക്ക് സഹായഹസ്തവുമായെത്തിയവരായിരുന്നു ഇവർ,
പ്രളയത്തിൽ കൈ മെയ് മറന്ന് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു ഉന്നതി പ്രവർത്തകർക്കും മാർഗനിർദ്ധേശങ്ങൾ നൽകി കൂടെയുണ്ടായിരുന്നത്.
പ്രളയത്തിന്റെ ആദ്യഘട്ടത്തിൽ  തന്നെ  വയനാടിന്റെ പ്രളയബാധിത മേഖലകളിലെല്ലാം ഇവർ എത്തിപ്പെടുകയും സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു
പ്രളയം തങ്ങളുടെ നാട്ടിലും ഉണ്ടായെന്ന വാർത്തയറിഞ്ഞ് മടങ്ങുവാനൊരുങ്ങിയപ്പോളേക്കും വയനാട്ടിൽ നിന്നു പോകുന്നുള്ള മാർഗങ്ങളെല്ലാമടഞ്ഞിരുന്നു.വയനാട്ടിൽ നിന്നും എറണാകുളം വരെയുള്ള യാത്രയിൽ തടസങ്ങളെല്ലാം നീക്കി സുരക്ഷിതരാക്കി സ്വന്തം നാട്ടിൽ എത്തിച്ചതും  അന്ന് വയനാട്ടിലെ ദുർഘടങ്ങളെല്ലാം നീക്കി ഉന്നതി ടീമിന്റെ ജീവൻ രക്ഷിച്ചത്
ഇവിടുത്തെ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും  ഉന്നതി പ്രവർത്തക ഡോ: ബിന്ദു സത്യജിത് പറഞ്ഞു. പഠനോപകരണ വിതരണം ഡെപ്യൂട്ടി കളക്ടർ ജനിൽകുമാർ
ഉദ്ഘാടനം ചെയ്തു. ഈ-ഉന്നതി പ്രവർത്തകരായ  ഡോ: ബിന്ദു സത്യജിത് , ആശാ ജി നായർ, സുജാത മേനോൻ , ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് പ്രസിഡന്റ് കെ എം ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിലെ പ്രളയബാധിത മേഖലകളിലെ മുന്നൂറോളം സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ജിതിൻ കെ ആർ,  വിപിൻ വേണുഗോപാൽ, ഹസീന, അഖിൽ കെ  എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *