May 17, 2024

അതിജീവനം 2019 ഭാഗമായി വൃക്ഷ തൈ വിതരണം നടത്തി.

0
  
   മാനന്തവാടി:  : പ്രകൃതി സംരക്ഷണ സംഘം  സംസ്ഥാന വ്യാപകമായി നടത്തി വരുന്ന അതിജീവനം 2019 എന്ന പദ്ധതിയുടെ ഭാഗമായി വൃക്ഷ തൈകൾ വിതരണം ആരംഭിച്ചു.  വയനാട് ജില്ലാ തല വിതരണ ഉദ്ഘാടനം മാനന്തവാടിയിൽ സബ് കളക്ടർ എൻ.എസ്.  കെ. ഉമേഷ്  നിർവ്വഹിച്ചു.
മെയ്‌ 7 മുതൽ ജൂൺ 7 വരെ കേരളത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തി പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും മരങ്ങൾ വെച്ച് പിടിപ്പിക്കുകയും പ്ലാസ്റ്റിക് ഉപയോഗം കുറച്ച്  ജല സംരക്ഷണവും പരിപാലനവും ഉറപ്പ് വരുത്തുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 
ആദിവാസികൾക്കിടയിൽ ഈ സന്ദേശം എത്തിക്കുന്നതിന്റ ഭാഗമായി മാനദവാദി മദ്യവിരുദ്ധ സമര പന്തലിൽ വൃക്ഷത്തൈ സമര സമിതി നേതാവ് sri. മാക്ക പൈയ്യൻ പള്ളിക്ക് സംസ്ഥാന കോർഡിനേറ്റർ സാജി ജെയിംസ് വിതരണം ചെയ്തുകൊണ്ട്  ബോധവത്കരണ സാന്ദേശം നടത്തി. പരിപാടിയിൽ അംബേദ്ക്കർ പുരസ്‌കാര ജേതാവ് ദേവകി വള്ളിയൂർക്കാവ്, പുഷ്പ, സാമൂഹ്യ ശാസ്ത്ര ഗവേഷണ വിദ്യാർത്ഥിനി വിജിത തൃശൂർ എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ അഞ്ചുകുന്നു സ്വാഗതവും അരുൺ മാനന്തവാടി നന്ദിയും പറഞ്ഞു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *