May 19, 2024

റോഡ് തകർന്ന് തരിപ്പണമായി :നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

0
റോഡ് തകർന്ന് തരിപ്പണമായി :നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

കൽപ്പറ്റ:   തകർന്ന റോഡ് നന്നാക്കത്തതിൽ പ്രതിഷേധിച്ച്  നാട്ടുകാർ  മുഖ്യമന്ത്രിക്ക് പരാതി നൽകി.
വയനാട് ജില്ലയിലെ വൈത്തിരി, മാനന്തവാടി താലൂക്കുകളിൽപ്പെട്ട 
തരിയോട്, കോട്ടത്തറ, പനമരം ഗ്രാമപഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന 
തരിയോട്  10-ാം മൈൽ കാപ്പുവയൽ തരിയോട് സ്കൂൾ ജംഗ്ഷൻ
കല്ലിങ്കാരി നീരൂർ വാളൽ ,മദർ തെരേസ തീർത്ഥാടനകേന്ദ്രം ജംഗ്ഷൻ
വെണ്ണിയോട് കാരക്കുന്ന് കുറുമ്പാലക്കോട്ട ഏച്ചോം മൂക്രമൂല ,
സർവോദയ സ്കൂൾ ജംഗ്ഷൻ, കുരിശുമുക്ക്, അമ്പാടിക്കവല, ചുണ്ടക്കുന്ന് നീരട്ടാടി തലക്കര ചന്തു നഗർ വഴി  പനമരത്തേക്ക്  വരുന്ന  21 കി.മീറ്റർ  റോഡിൽ കുറുമ്പാലക്കോട്ട  ഏച്ചോം മൂ ക്രാമൂല  സർവ്വോദയ സ്കൂൾ ജംഗ്ഷൻ കുരിശ്മുക്ക് 
  അമ്പാടിക്കവല ചുണ്ടക്കുന്ന് നീരട്ടാടി തലക്കര ചന്തുനഗർ
പനമരം 12 കി.മീ     റോഡ് പൊട്ടിപൊളിഞ്ഞ് വലിയ കുഴികളായതിനാൽ കാൽനട
യാത്രക്കും വാഹനങ്ങൾ ഓടിച്ച് പോകുന്നതിനും പറ്റാത്ത അവസ്ഥ ആയതിനാൽ  വാഹന ഗതാഗതം ഇല്ലാത്തതിനാൽ ഈ പ്രദേശങ്ങളിലെ നൂറ് കണക്കിന് വൃദ്ധന്മാരും, നൂറ് കണക്കിന് ഹരിജനങ്ങളും അടക്കം 
ആയിരക്കണക്കിന് പൊതുജന
ങ്ങളും , കൂടാതെ സർവ്വോദയ സ്കൂളിലെ സ്കൂൾ കുട്ടികളും അധ്യാപ
കരും യാത്രാ ക്ലേശം കൂടുതലായി അനുഭവിക്കുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുറുമ്പാലകോട്ട ഏച്ചോം മുക്രാ മൂല സർവ്വോദയ സ്കൂൾ ജംഗ്ഷൻ കുരിശുമുക്ക് ,
 അമ്പാടിക്കവല, ചുണ്ടക്കുന്ന്, നീരട്ടാടി തലക്കര ചന്തു നഗർ
പനമരം 12 കിലോമീറ്റർ  റോഡ് പൊതുമരാമത്ത് വകുപ്പിൽ ഉൾപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിൽ ടർ 
 ചെയ്യണമെന്ന് നാട്ടുകാർ പരാതിയിൽ ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *