May 19, 2024

അപകടരഹിത ഡ്രൈവിംഗിന് അംഗീകാരം

0
02.jpg
.
തുടർച്ചയായ അപകടങ്ങളുടെ പരമ്പരകൾക്ക് വിരാമമിട്ടു  കെ എസ് ആർ ടി സി യെ സുരക്ഷിത പാതയിലേക്ക് നയിക്കാൻ മെയ് രണ്ടാം വാരം മുതൽ മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി വിജയത്തിൽ . ജില്ലയിലെ കെ. എസ് ആർ ടി സി ഡിപ്പോകൾക്ക് മോട്ടോർ വാഹന വകുപ്പ് സമ്മാനം നൽകി.
തുടർച്ചയായി രണ്ട് മാസം അപകടരഹിതമായി വാഹനമോടിച്ച് സുരക്ഷയുടെ പുതിയ മോഡൽ അവതരിപ്പിക്കുകയായിരുന്നു കെ. എസ് ആർ ടി.സിയും മോട്ടോർ വാഹന വകുപ്പും.
കെ.എസ് ആർ ടി സി കല്പറ്റ ഡിപ്പോയിൽ നടന്ന ചടങ്ങിൽ എൻഫോഴ്സ്മെന്റ് ആർ ടി ഒ  എ.കെ. രാധാകൃഷ്ണൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.  അസിസ്റ്റൻറ് വർക്ക് സ് മാനേജർ മുഹമ്മദ് സഫറുള്ള അദ്ധ്യക്ഷനായി.വെഹിക്കിൾ മൊബിലിറ്റി ഓഫീസർ രമേശ് കുണ്ടത്തിൽ സ്വാഗതം പറഞ്ഞു. ആർ ടി ഒ  ജെയിംസ് എം.പി നിയുക്ത എൻഫോഴ്സ്മെൻറ് ആർ ടി ഒ ബിജു ജെയിംസ് എന്നിവർ മാനന്തവാടി കല്പറ്റ ബത്തേരി ഡിപ്പോകൾക്ക് ഉപഹാരം നൽകി. എം.വി ഐ മാരായ പ്രേമരാജൻ കെ.വി, സുനീഷ് പി, രാജീവൻ കെ എന്നിവർ സംസാരിച്ചു. എൻഫോഴ്സ് മെൻറ് സ്ക്വാഡിലെ മുഴുവൻ എം എം വി ഐ മാരും ചടങ്ങിനെ പ്രൗഢ ഗംഭീരമാക്കി. വെഹികൾ സൂപ്പർ വൈസർ ജോർജ് ഇ.കെ നന്ദി രേഖപ്പെടുത്തി.
രണ്ടു മാസത്തെ പ്രവർത്തനങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഇത് ഒരു തുടർപ്രവർത്തനമാക്കി അപകടരഹിത വയനാടിന് പ്രയത്നിക്കുമെന്ന് ടീം പ്രഖ്യാപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *