May 17, 2024

കർക്കിടക മരുന്ന് കഞ്ഞി വിതരണം നടത്തി

0
Img 20190720 Wa0245.jpg
ബത്തേരി: :ചെതലയം പൂവിഞ്ചി കോളനിയിൽ വയനാട്  ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ കർക്കിടക കഞ്ഞി വിതരണം നടത്തി.ദശമൂല ചൂർണ്ണം,  ത്രികടുകു ചൂർണ്ണം, ദശപുഷ്പങ്ങൾ,ശതകുപ്പ, ജീരകം, ഞവര അരി, നുറുക്ക് ഗോതമ്പ്, മുത്താറി, ഉലുവ, ഉഴുന്ന്,തേങ്ങാപ്പാൽ, നെയ്‌,  ശർക്കര  എന്നിവയുടെ മിശ്രിതമാണ്  കർക്കിടക കഞ്ഞി.കർക്കിടക മാസത്തിൽ രോഗ പ്രതിരോധ ശേഷി കൂട്ടി ത്രിദോഷങ്ങളെ  സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിനും, വിശപ്പ്‌ വർധിപ്പിക്കുന്നതിനും,കർക്കിടക മാസത്തിലെ  പനി, പകർച്ച വ്യാധികൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയെ തടയുന്നതിനുമാണ്  കർക്കിടക കഞ്ഞിസേവിക്കുന്നത്.   കർക്കിടക മാസത്തിലെ  പഥ്യ ആഹാര രീതികളെ കുറിച്ചും, ജീവിത ശൈലികളിൽ വരുത്തേണ്ട മാറ്റങ്ങളെ  കുറിച്ചും, എണ്ണ തേച്ചു കുളിയുടെ പ്രാധാന്യത്തെ കുറിച്ചും,  പത്തിലക്കറിയെക്കുറിച്ചും  ഡോ :അരുൺ ബേബി ബോധവൽക്കരണ ക്ലാസ്സ്‌  നൽകി  . ട്രൈബൽ പ്രൊമോട്ടർ ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *