April 28, 2024

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കുടുംബശ്രീയും

0
Counselling.jpg
      

    ദുരിതാശ്വാസ, ദുരന്തനിവാരവണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കുടുംബശ്രീയും. ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് മുതല്‍ പാചകം വരെ ഏറ്റെടുത്തിരിക്കുകയാണ് ഈ വനിതകള്‍. മഴക്കെടുതിയുടെ ആദ്യദിനങ്ങളില്‍ തന്നെ ക്യാമ്പുകളിലെ കിച്ചന്‍ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍. പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം, വസ്ത്രം, നാപ്കിന്‍, ഇന്നര്‍വെയര്‍ ഉള്‍പ്പെടെയുളള മറ്റ് അവശ്യവസ്തുക്കളടക്കം പ്രാദേശികമായി ശേഖരിക്കാനും മുന്നിട്ടിറങ്ങി. ക്യാമ്പുകളിലെത്തിയവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാന്‍  കുടുംബശ്രീയുടെ സാന്ത്വനം വോളണ്ടിയര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ജാഗ്രത ക്യാമ്പയിനും ഡോക്‌സിസൈക്ലിന്‍ ഗുളികകളുടെ വിതരണത്തിലും ബോധവല്‍ക്കരണത്തിലും പ്രവര്‍ത്തകര്‍ സജീവമാണ്. 

     വീടുകളില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ സഹായം നല്‍കി വരുന്നുണ്ട്. വീടുകള്‍ പൂര്‍ണ്ണമായും വാസയോഗ്യമാകുന്നതുവരെ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ താല്‍ക്കാലിക അഭയം എര്‍പ്പെടുത്താനും തയ്യാറാണ്. വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം നല്‍കാനാണ് തീരുമാനം. കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ ഉപയോഗിച്ചും കുടുംബങ്ങള്‍ക്ക് കൗണ്‍സിലിംഗ് നടത്താന്‍ കുടുംബശ്രീ സജ്ജമാണ്. കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍  ആവശ്യക്കാര്‍ക്ക് മിതമായ വിലയില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ അവസാനിക്കുന്നതോടെ വീടുകള്‍ വൃത്തിയാക്കാനും പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാനും കുടുംബശ്രീയും രംഗത്തിറങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *