May 5, 2024

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്ന കച്ചവടം; കച്ചവടക്കാരനെ പൊലീസ് പിടികൂടി

0
. കൽപ്പറ്റ :
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്ന കച്ചവടം; കച്ചവടക്കാരനെ പൊലീസ് പിടികൂടി.
വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് ഓടപ്പള്ളം കവല കല്ലായിൽ ഉണ്ണീൻകുട്ടി (60) നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾക്ക് ഹാൻസ് വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ്  ബത്തേരി എസ് ഐ അബ്ദുള്ളയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മണിയോടെ  ഓടപ്പളം കവലയിലെ ഉണ്ണീൻകുട്ടിയുടെ കടയിൽ പരിശോധന നടത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. പരിശോധനയിൽ കടയിൽ നിന്നും 49 പാക്കറ്റ് ഹാൻസും, 20 പാക്കറ്റ് കൂൾ ലിപ്സും പിടിച്ചെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട്, കോട്പ എന്നീ വകുപ്പുകൾ പ്രകാരം ഉണ്ണീൻകുട്ടിക്കെതിരെ  കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി. 
പരിശോധനയിൽ എസ് ഐയോടൊപ്പം സി പി ഒ മാരായ പ്രവീൺ, സന്തോഷ്, സ്മിജു, ഹരിദാസ് എന്നിവരുമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *