May 3, 2024

സംസ്ഥാന അധ്യാപക അവാര്‍ഡ് സത്യവതി ടീച്ചർ ഏറ്റുവാങ്ങി.

0
Facebook 1567704402851.jpg
ഈ വര്‍ഷത്തെ പ്രൈമറി വിഭാഗത്തിനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡ് കുറുക്കന്‍മൂല ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപിക   സത്യവതി ടീച്ചർ  ഏറ്റുവാങ്ങി.. അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി  പ്രൊഫ.സി.രവീന്ദ്രനാഥാണ്  അവാർഡ് സമ്മാനിച്ചത്.
     1992ല്‍ തരുവണ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ച ടീച്ചര്‍ തുടര്‍ന്ന് തേറ്റമല,കണ്ടത്തുവയല്‍ എന്നീ വിദ്യാലയങ്ങളില്‍ പ്രൈമറി അധ്യാപികയായി ജോലി ചെയ്തു. 
2002ല്‍ ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി പ്രമോഷന്‍ ലഭിച്ച് വെള്ളമുണ്ട മോഡല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയമിതയായി. സ്‌കൂളിലെ ഗൈഡ് യൂണിറ്റിന്റെ ചുമതല ഏറ്റെടുത്ത് ജില്ലയിലെ മികച്ച ഗൈഡ് യൂണിറ്റാക്കിമാറ്റി നിരവധി വിദ്യാര്‍ഥികള്‍ക്ക് രാജ്യപുരസ്‌കാര്‍ രാഷ്ട്രപതി അവാര്‍ഡുകള്‍ നേടി കൊടുക്കുവാന്‍ സാധിച്ചു. ഹൈദരാബാദില്‍ വച്ച് നടന്ന ദേശീയ ജാംബൂരിയില്‍ വയനാട് ജില്ലയുടെ വിദ്യാര്‍ത്ഥി സംഘത്തോടൊപ്പം ടീച്ചറുണ്ടായിരുന്നു. 
2013ല്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസറായി ചുമതലഏറ്റെടുത്തു ജില്ലയിലെ മികച്ച എസ് പി സി യൂണിറ്റെന്ന ഖ്യാതി നേടിയെടുക്കാനും കുട്ടികളെ വിവിധ സാമൂഹ്യ സേവന രംഗത്ത് എത്തിക്കാനും കഴിഞ്ഞു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട എസ്പിസി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞു.സ്വാതന്ത്ര്യ ദിന പരേഡിലും മറ്റും വെള്ളമുണ്ടയുടെ കുട്ടികള്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുകയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
 കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന സത്യവതി ടീച്ചര്‍ക്ക് പ്രൈമറി സേവനം പരിഗണിച്ച് 2016ല്‍ പ്രധാന അധ്യാപികയായി പ്രമോഷന്‍ ലഭിച്ച് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പുളിഞ്ഞാലില്‍ നിയമിതയായി. എന്നാല്‍ ഹൈസ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്തതിനെ തുടര്‍ന്ന്  2017ല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ കുറുക്കന്‍മൂലയിലേക്ക് സ്ഥലംമാറി.ഗോത്ര വിഭാഗം കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തില്‍ കുട്ടികള്‍ വര്‍ഷം തോറും കുറഞ്ഞു വരുന്ന സാഹചര്യമായിരുന്നു. തുടര്‍ന്ന് വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ സ്‌കൂളില്‍ വൈദ്യുതീകരണം, സ്മാര്‍ട്ട് ക്ലാസ്സ് റൂം,പഠനോപകരണ വിതരണം എന്നിവ സാധ്യമാക്കി. കുട്ടികളുടെ ഹാജര്‍ ഉറപ്പാക്കാനായി നടപ്പിലാക്കിയ 'ഹാജര്‍ ഹാജര്‍ ' പദ്ധതി ജില്ലാതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു കുട്ടികള്‍ അവരുടെ ഹാജര്‍ സ്വയം രേഖപ്പെടുത്തുവാനായി അവസരം ഒരുക്കിയതോടെ എല്ലാ കുട്ടികളുടേയും സാന്നിധ്യം ഉറപ്പാക്കുവാന്‍ സാധിച്ചു. 2003 മുതല്‍ അധ്യാപകര്‍ക്കുള്ള വേനല്‍ക്കാല പരിശീലനത്തിന് നേതൃത്വം നല്‍കിവരുന്നു.
സ്‌കൂളില്‍ ഒരുക്കിയ വിപുലമായ പച്ചക്കറി കൃഷിയിലൂടെ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിക്ക് ജൈവപച്ചക്കറി ഉപയോഗിക്കുവാനും കുട്ടികളില്‍ കൃഷിയുടെ ബാലപാഠങ്ങള്‍ ഊട്ടിയുറപ്പിക്കാനും സാധിച്ചു. രക്ഷിതാക്കളുടെ സഹകരണത്തോടെ ജൈവവൈവിദ്യോദ്യാനം , നാടന്‍ വാഴതോപ്പ് ,പഴവര്‍ഗങ്ങളുടെ വിതരണം, മാസത്തില്‍ 2ല്‍ കുറയാത്ത ദിനങ്ങളില്‍ പായസവിതരണം,യൂണിഫോം തയ്ച്ച് നല്‍കല്‍ എന്നിങ്ങനെയുള്ള വേറിട്ട പ്രവര്‍ത്തനങ്ങളും അവയുടെ വിജയവുമാണ് സംസ്ഥാന അവാര്‍ഡിലൂടെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
്‌സ്വാന്ത്ര്യ സമരസേനാനിയായിരുന്ന മൊടോളി നാരായണമാരാരുടേയും പാര്‍വ്വതിമാരസ്യാരുടേയും മകളാണ്, എസ് എസ് എ മുന്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ സത്യന്‍ ഭര്‍ത്താവും വയനാട് ഹരിതകേരളം മിഷന്‍ വൈ പി ആനന്ദ് കെ എസ് ഏകമകനുമാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *