April 27, 2024

സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ പ്രവർത്തനം ആരോഗ്യ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു

0
Img 20190914 124016.jpg
സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ പ്രവർത്തനം ആരോഗ്യ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതായി  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള സീനിയർ  സിറ്റിസൺസ് ഫോറം പ്രവർത്തനം മുതിർന്ന പൗരന്മാരുടെ ആരോഗ്യ
രംഗത്തേക്ക് വ്യാപിപ്പിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. സി. പദ്മകുമാർ  രൂപം നൽകിയ ഹെൽത്തി എയ്ജിങ്ങ് (ആരോഗ്യം നിലനിർത്തി
വയസ്സാവുക) എന്ന പദ്ധതി സംഘടന ഏറ്റെടുക്കുകയാണ്.
– ആദ്യഘട്ടമായി സീനിയർ സിറ്റിസൺ സ് ഫോറം യൂണിറ്റുകളിലും തുടർന്ന് യൂണിറ്റ്
ഉൾകൊള്ളുന്ന പ്രദേശത്തെ മറ്റ് മുതിർന്ന പൗരന്മാരിലേക്കും വ്യാപിപ്പിക്കും . ഓരോ യൂണിറ്റിലും
ഹെൽത്തി എയ്ജിങ്ങ് സെൽ രൂപികരിക്കും. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളായിരിക്കും
കൺവീനർ. പത്ത് പേരടങ്ങിയ സെല്ലിൽ 5 പുരുഷന്മാരും,5 സ്ത്രീകളുമുണ്ടായിരിക്കും ഹെൽത്തി
എ യ് ജിങ്ങ് സെൽ യൂണിറ്റിലെ അംഗങ്ങളുടെ ജീവിത ശൈലി രോഗങ്ങളെ പറ്റി
ബോധവൽക്കരിക്കുന്നതിനും അവ സമയത്ത് കണ്ട് പിടിക്കാൻ മാസംതോറുമുള്ള യോഗങ്ങളിൽ
പരിശോധന നടത്തുവാനും, ഭവന സന്ദർശന പരിപാടികൾ നടത്തുന്നതും, ലഹരി വിരുദ്ധ
ബോധവൽക്കരണ സെമിനാറുകൾ, ഡയറ്റീഷൻ സിന്റെ ക്ലാസുകൾ എന്നിവ
സം ഘടിപ്പിക്കുന്നതുമാണ് സെല്ലിന്റെ കീഴിൽ റീക്രീയേഷനും  ഹോം കെ യറിനും പ്രത്യേക
ഡിവിഷനുണ്ടായിരിക്കും. വയോജനങ്ങളുടെ ആരോഗ്യരക്ഷ വയോജനങ്ങളിലൂടെ എന്ന ഇന്ത്യയിലെ
ആദ്യത്തെ സംരംഭമാണിത് . ഈ പദ്ധതിയുടെ വയനാട് ജില്ലയിലെ ഉൽഘാടനവും വിവരശേഖരണവും
17. – ന് ചൊവ്വാഴ്ച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മീനങ്ങാടി പഞ്ചായത്ത്
പ്രസിഡണ്ട്  ബീന വിജയൻ നിർവഹിക്കുന്നതാണ്. സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്
പദ്ധതി വിശദീകരിക്കുന്നതും എ.പി.വാസുദേവൻ നായർ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ് ജില്ലാ
 പ്രസിഡണ്ട് കെ.വി.മാതു അദ്ധ്യക്ഷൻനായിരിക്കുന്നതാണ്.
സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.വാസുദേവൻനായർ , ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യ
 സെക്രട്ടറി ടി.വി രാജൻ, വൈസ് പ്രസിഡണ്ട് ശശീധരൻ കെ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *