April 26, 2024

കളക്ടർ വിളിച്ച യോഗത്തിൽ സബ്ബ് കളക്ടർ എത്തിയില്ല: സബ്ബ് കളക്ടറെ ഡിസംബർ 9 ന് വനിത കമ്മീഷൻ വിളിച്ചു വരുത്തും

0

മാനന്തവാടി: മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജനെ അപമാനിച്ച മാനന്തവാടി സബ്ബ് കളക്ടറുടെ നടപടി ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ സബ്ബ് കളക്ടർ എത്തത്തിനെ തുടർന്ന് പരജയപ്പെട്ടു. ഇന്നലെ 12 മണിക്കാണ് മാനന്തവാടി നഗരസഭാ ചെയർപോഴ്സൺ, വി.ആർ പ്രവീജ്, ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, കൗൺസിലർ ജേക്കബ് സൊബസ്റ്റ്യൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, ജോണി മറ്റത്തിലാനി, വി.കെ.ശശിധരൻ എന്നിവരെ കളക്ടർ ഓഫിസിലേക്ക് ചർച്ചയ്ക്ക് വിളിച്ചത്. റവന്യൂ പ്രിൻസിപ്പാൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് കളക്ടർ പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയത്. സബ്ബ് കളക്ടർ തനിക്ക് സമൻസ് അയച്ച് വരുത്തുവാൻ അധികാരമുള്ള മാനന്തവാടി എ.എസ്.പി ഓഫിസിൽ യോഗത്തിന് പോയത് തെറ്റയായി പോയെന്നും നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജനോട് ഫോൺ പിടിച്ചു വാങ്ങിയത് തെറ്റായ നടപടിയാണന്നും വീഴ്ച പറ്റിയെന്നും ജില്ലാ കളക്ടർ ചർച്ചയിൽ പറഞ്ഞു. സബ്ബ് കളക്ടർ യോഗത്തിൽ എത്താതിനെ നഗരസഭാ ചെയർമാൻ വി.ആർ പ്രവീജും കൗൺസിലർ ജേക്കബ്ബ് സൊബസ്റ്റ്യനും വിമർശിച്ചു. സബ്ബ് കളക്ടർ ജനങ്ങൾക്ക് ഒപ്പം നിൽക്കണമെന്നും തെറ്റ് അംഗീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. സബ്ബ് കളക്ടർക്ക്  വീഴ്ച്ചപറ്റിയെന്നെ പത്രക്കുറിപ്പ് നൽകാമെന്നും കളക്ടർ അറിയിച്ചെങ്കിലും അംഗീകരിച്ചില്ല, ചർച്ച സംബന്ധിച്ച വിവരങ്ങൾ സർക്കാരിനെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെ  അറിയിക്കാമെന്നും പിന്നീട് ചർച്ച നടത്തുമെന്നും കളക്ടർ അറിയിച്ചതിനെ തുടർന്ന് യോഗം അവസാനിപ്പിച്ചത്.നവംബർ 29 ന് വഴിതർക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുവാൻ എ.എസ്.പി വിളിച്ച് ചേർത്ത യോഗത്തിലാണ് സബ്ബ് കളക്ടർ ഡെപ്യൂട്ടി ചെയർപേഴ്സനെ അപമാനിച്ചത്. ഡിസംബർ  ഒമ്പതിന് രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ നടക്കുന്ന സംസ്ഥാന വനിത കമ്മീഷൻ അദാലത്തിലേക്ക് നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജന്റെ പരാതിയെ തുടർന്ന് സബ്ബ് കളക്ടറെ വിളിച്ചു വരുത്തുന്നതിനും കമ്മീഷൻ നോട്ടിസും അയച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *