May 9, 2024

മഴയെത്തും മുമ്പെ നാടും വീടും വൃത്തിയാക്കാം; മുസ്‌ലിം യൂത്ത് ലീഗ് ത്രീ ഡേ മിഷന് തുടക്കമായി

0
Img 20200527 Wa0089.jpg
.
കല്‍പ്പറ്റ: മഴക്കാല രോഗങ്ങള്‍ തടയുന്നതിനും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ശുചീകണ പരിപാടിക്ക് വയനാട് ജില്ലയിലും തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി താലൂക്ക് ആയുര്‍വ്വേദ ആശുപത്രിയില്‍ വെച്ച് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. മെയ് 26ന് വീടും പരിസരവും, 27ന് പൊതുവിദ്യാലയങ്ങളും, സര്‍ക്കാര്‍ ആശുപത്രികളും, സര്‍ക്കാര്‍ ഓഫീസുകളും, ബസ്സ് സ്റ്റാന്റുകളും, കവലകളും, പൊതുകിണറുകളും 28ന് പുഴ, തോട് തുടങ്ങിയ ജലസ്രോതസുകളും മാലിന്യമുക്തമാക്കുക എന്നതാണ് കാമ്പയിന്‍. 
വെള്ളംകെട്ടി നില്‍ക്കുകയും കൊതുകുകള്‍ വളരാന്‍ സാധ്യതയും ഉള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക, മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്ന പൊതുസ്ഥലങ്ങള്‍, പാതയോരങ്ങള്‍ എന്നിടങ്ങള്‍ വൃത്തിയാക്കി അവിടങ്ങളില്‍ മരം ചെടികള്‍ വെച്ച് പിടിപ്പിച്ച് സൗന്ദര്യവത്കരണം നടത്തുക, പൊതുസ്ഥലങ്ങളിലെ പൊന്തകള്‍ കുറ്റിക്കാടുകള്‍ വൃത്തിയാക്കുക, മണ്ണില്‍ ലയിച്ച് പോവാത്ത അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളില്‍ നല്‍കയും, ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്യുക, ഓവ്ചാലുകള്‍ വൃത്തിയാക്കുക, പ്ലാസ്റ്റിക്ക് ഉപയോഗം ഒഴിവാക്കുന്നതിനായി തുണി സഞ്ചി ശീലമാക്കുന്നത് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മുന്ന് ദിവസത്തെ ശുചീകരണ പരിപാടിയില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കും യൂത്ത് ലീഗിന്റെ പ്രവര്‍ത്തകര്‍ക്കുമൊപ്പം പൊതു സമൂഹവും രംഗത്തിറങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും, മതിയായ ആരോഗ്യ സുരക്ഷക്കുള്ള സംവിധാനങ്ങള്‍ ധരിച്ചുമാണ് പ്രവര്‍ത്തകര്‍ ഈ മിഷനില്‍ പങ്കാളികളാവുക.
ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ടി മുഹമ്മദ്, പി പി അയ്യൂബ്, എം എ അസൈനാര്‍, കെ എം ഷബീര്‍ അഹമ്മദ്, വി ഉമ്മര്‍ഹാജി, സി എം ഒ ഡോ. ഷാജി, അഡ്വ എ പി മുസ്തഫ, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, ഹാരിസ് ബനാന, സി കെ മുസ്തഫ, പി എം ഷബീര്‍, ഇ പി ജലീല്‍, മുസ്തഫ കുരുടന്‍കണ്ടി, റിയാസ് കല്ലുവയല്‍, ഹാഷിം ചെതലയം, ഇല്യാസ് മൈതാനിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും നിയോജകമണ്ഡലം പ്രസിഡന്‍റ് സമദ് കണ്ണിയന്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *