May 3, 2024

ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ ഇടതുസര്‍ക്കാര്‍ വഞ്ചിക്കുന്നു: യു ഡി എഫ്

0

കല്‍പ്പറ്റ: എംപ്ലോയ്‌മെന്റ് പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്ന അഭ്യസ്ഥ വിദ്യരായ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് യു ഡി എഫ് ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കരാര്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് കൂടുതലായി നടക്കുന്നത്. പ്രത്യേകിച്ച് വയനാട് ജില്ലയില്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയായിരുന്നു വിവിധ താല്‍ക്കാലിക ജോലികള്‍ക്ക് വേണ്ടി മുന്‍കാലങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളെ എടുത്തിരുന്നത്. എന്നാല്‍ എല്‍ ഡി എഫില്‍ അധികാരത്തിലെത്തിയതിന് ശേഷം എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണ്. പി എസ് സി വഴിയും കാര്യമായ നിയമനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നില്ല. പകരം കരാര്‍ പ്രകാരമാണ് ആളുകളെ എടുക്കുന്നത്. ഇത് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നതിന് വേണ്ടിയാണ്. വയനാട്ടില്‍ മാത്രം അടുത്തിടെ നൂറ് കണക്കിന് തസ്തികകളിലാണ് ഇത്തരം കരാര്‍ പ്രകാരം നിയമനം നടത്തിയിട്ടുള്ളത്. ഇതാണെങ്കില്‍ മതിയായ യോഗ്യത പോലുമില്ലാത്ത പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുകയാണ്. പത്തും പതിനഞ്ചും വര്‍ഷമായി ഒരു താല്‍ക്കാലിക ജോലിയെങ്കിലും പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ നിരാശപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാധാരണഗതിയില്‍ വികലാംഗര്‍, വിധവകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള പാവപ്പെട്ടവര്‍ക്കും 179 ദിവസമെങ്കിലും ജോലി കിട്ടിയാല്‍ കുടുംബത്തിന് അതൊരു ആശ്രയമാകുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത്തരം നിയമനങ്ങള്‍ അട്ടിമറിച്ചിരിക്കുകയാണ്. ഇത് സാധാരണക്കാരോട് കാണിക്കുന്ന ക്രൂരതയാണ്. ബിരുദാനന്തരബിരുദമടക്കം ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് ജോലിക്കായി കാത്തിരിക്കുമ്പോഴാണ് യോഗ്യതാമാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ട് സ്വന്തക്കാരെ വിവിധ ജോലികള്‍ തിരുകിക്കയറ്റിക്കൊണ്ടിരിക്കുന്നത്.  കഴിഞ്ഞ നാല് വര്‍ഷമായി പി എസ് സി നിയമങ്ങള്‍ നടത്താതെ കേരളത്തിലെ 30 ലക്ഷം വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാതെ പ്രയാസപ്പെടുകയാണ്. അത്തരക്കാര്‍ക്ക് ആശ്വാസം പകരേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് മാത്രം നല്‍കുകയെന്ന വികലമായ പാര്‍ട്ടികാഴ്ചപ്പാടോയെയാണ് മുന്നോട്ടുപോകുന്നത്. സര്‍ക്കാര്‍ മനസാക്ഷിയില്ലാത്ത ഈ നടപടി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നിയമനങ്ങള്‍ നടത്തുമ്പോള്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവണമെന്നും ജില്ലാ ചെയര്‍മാന പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *