May 2, 2024

ഇന്ധനവില വര്‍ധനവിലും വൈദ്യുതി ചാര്‍ജ് കൊള്ളയിലും പ്രതിഷേധിച്ച് സമരം നടത്തി.

0
Img 20200616 Wa0108.jpg
ഇന്ധനവില വര്‍ധനവും വൈദ്യുതി ചാര്‍ജ് കൊള്ളയും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ മാനന്തവാടിയിൽ കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി.
മാനന്തവാടി.കേന്ദ്ര സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെയും സംസ്ഥാന സര്‍ക്കാരിന്‍റെ അമിത വൈദ്യുതി ബില്ലിനെതിരെയും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ സാമൂഹിക അകലം പാലിച്ച് പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി.സി അംഗം അഡ്വ. എൻ.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു.
ദിനംപ്രതി  ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം,
ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണമായും സൗജന്യമാക്കാനും എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബിയും തയ്യാറാകണം. ഈആവശ്യം ഉയര്‍ത്തിയാണ് കെ.പി.സി.സി ആഹ്വാന പ്രകാരം കോണ്‍ഗ്രസ് ഭാരവാഹികൾ സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കോവിഡ് രോഗവ്യാപനംമൂലം സമസ്ഥമേഖലകളിലും വരുമാന നഷ്ടവും തൊഴിൽ നഷ്ടവും കാരണം ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ, വിലകുറച്ച് ജനങ്ങളെ സഹായിക്കാൻ സർക്കാരുകൾ തയ്യാറാകണം.
 അതിനു പകരം കേന്ദ്ര-സംസ്ഥന സർക്കാരുകൾ ഇന്ധന- വൈദ്യൂതി ചാർജ് അമിതമായി വർദ്ധിപ്പിച്ച് പകൽകൊള്ളയാണ് നടത്തുന്നത്. 
ഇത്തരം ജനവിരുദ്ധ തൊഴിലാളി വിരുദ്ധ തീരുമാനക്കളിൽ നിന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പിന്മാറിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ബഹുജന പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നല്കും.
 ഡി.സി.സി.ജനറൽ സെക്രട്ടറി പി.വി. ജോർജ്, ബ്ലോക്ക് ,- മണ്ഡലം ഭാരവാഹികളായ എ.സുനിൽകുമാർ, സാബു പൊന്നിയിൽ,പെരുമ്പിൽ അപ്പച്ചൻ, വി യു ജോയി,ഹംസ പഞ്ചാരകൊല്ലി, പി.കെ.കാദർ, പി ഹംസ ,അഷ്കർ കല്ലിയോട്ട്കുന്ന്, രാധാകൃഷ്ണൻ താഴെയങ്ങാടി, പ്രകാശൻ ,നൗഷാദ് ചെറ്റപ്പാലം, ജിൻസ് ,അഖിൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *