May 3, 2024

എന്‍.എം.എം.എസ് പരീക്ഷയില്‍ തരുവണ ഗവ.ഹൈസ്‌കൂളിന് മികച്ച നേട്ടം

0
Img 20200624 Wa0166.jpg
.
മാനന്തവാടി; ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എക്‌സാമിനേഷന്‍ വിഭാഗം നടത്തിയ ഈ വര്‍ഷത്തെ എന്‍.എം.എം.എസ് പരീക്ഷയില്‍ തരുവണ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് മികച്ച നേട്ടം.സ്‌കൂളില്‍ പരീക്ഷ എഴുതി 14 കുട്ടികളില്‍ 8 പേര്‍ സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യത നേടി.സ്‌കൂളിലെ ഹാദി അമീന്‍,മുഹമ്മദ് മിഥിലാജ്,ഫാത്തിമ ഹുസ്‌ന,ഷാഹാനഷെറിന്‍,മഹേഷ് പി സി,നഷ്വ ഫാത്തിമ,അനുശ്രീ  സി ആര്‍,ആദിത്യ കെ എസ് എന്നിവരാണ് സ്‌കോളര്‍ശിപ്പ് പരീക്ഷയില്‍ യോഗ്യത നേടിയത്.ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ യോഗ്യത നേടിയ വിദ്യാലയം തരുവണ ഹൈസ്‌കൂളാണ്.കുട്ടികള്‍ക്ക് അദ്ധ്യാപകര്‍ പ്രത്യേകപരിശീലനം നല്‍കിയാണ് ഈ നേട്ടം കൈവരിച്ചത്.ജില്ലയില്‍ 91 കുട്ടികളാണ് ആകെ യോഗ്യത നേടിയത്.9,10,11,12 ക്ലാസ്സുകളില്‍ തുടര്‍ പഠനം നടത്തുമ്പോള്‍ പരീക്ഷയില്‍യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതി വര്‍ഷം 12000 രൂപ വീതം കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *