October 12, 2024

ഏഴ് കുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ കൽപ്പറ്റ പോക്സോ കോടതിയുടെ നിർണ്ണായക വിധി.

0
കൽപ്പറ്റ: 
2017ൽ വയനാട്ടിൽ നടന്ന ബാലികാ പീഡനത്തിൽ
കൽപ്പറ്റ പോക്സോ കോടതിയുടെ നിർണ്ണായക വിധി.
7പെൺ കുട്ടികൾ പീഢിപ്പിക്കപ്പെട്ട സംഭവത്തിൽ ഒരു കേസിൽ പ്രതിക്ക്‌ 15 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ.
മുഖ്യപ്രതി വിളഞ്ഞിപിലാക്കൽ നാസറിനെയാണ് കോടതി  ജഡ്ജി  രാമകൃഷ്ണൻ ശിക്ഷിച്ചത്..സംഭവവുമായി ബന്ധപ്പെട്ട 11 കേസുകളിൽ ഒന്നിലാണ് വിധി.
2017 മാർച്ചിലാണ്‌  യത്തീംഖാനയിലെ പ്രായപൂർത്തിയാവാത്ത പെൺ കുട്ടികളെ സമീപത്തെ കടയിൽ വിളിച്ചു വരുത്തി ഒരു കൂട്ടം യുവാക്കൾ പീഡിപ്പിച്ചത്‌. 
കടയിൽ നിന്ന് ഒരു പെണ്കുട്ടി ഇറങ്ങി വരുന്നത് കണ്ട് സംശയം തോന്നിയ ഇവരെ പഠിപ്പിക്കുന്ന അധ്യാപകർ വിവരം അനാഥലയ അധികൃതരെ അറിയിച്ചു. തുടർന്നാണ്‌ വിവരം പുറത്തായത്.പോലീസ്‌ അന്വേഷണത്തിൽ പ്രദേശവാസികളായായ ആറ്‌ പേരെ അറസ്റ്റ്‌ ചെയ്തു.
സംഭവത്തിൽ ഒരു കേസിലാണ്‌ കോടതി വിധി പറഞ്ഞത്‌.
മറ്റ്‌ പത്ത്‌ കേസുകളിൽ വിചാരണ തുടരുന്നു.
പീഢിപ്പിക്കപ്പെട്ട പെൺകുട്ടികളെല്ലാം 15 വയസിൽ താഴെയുള്ളവരാണ്. അനാഥലയത്തിൽ  നിന്ന് ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിലേക്ക് പോകും വഴിയായാണ് ഇവരെ പ്രതികൾ ഇവരെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയത്.
ഇതിന് ശേഷം ഇവരെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കി.വലിയ സമ്മർദ്ദമുണ്ടായതും പെൺകുട്ടികൾ മൊഴിമാറ്റിയതുമായ കേസിൽ സാഹചര്യതെളിവിന്റേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ്‌ കോടതി വിധി പുറപ്പെടുവിച്ചത്‌.
പ്രോസിക്യൂഷന് േവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സിന്ധു ഹാജരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *