May 2, 2024

അധിനിവേശ സസ്യങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും – മന്ത്രി കെ. രാജു

0
Img 20200705 Wa0056.jpg
അധിനിവേശ സസ്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദേശ സസ്യങ്ങള്‍ വെട്ടിമാറ്റി പ്രദേശിക- സ്വാഭാവിക വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. അധിനിവേശ സസ്യ നിര്‍മാര്‍ജ്ജനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും  കുപ്പാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
അധിനിവേശ സസ്യങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അവയ്ക്ക് പകരമായി പ്രാദേശിക സസ്യങ്ങള്‍ വെച്ചു പിടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് വന ഉദ്യാനങ്ങളുടെ പരിപാലനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും വന മഹോത്സവത്തിന്റെ ഭാഗമായി വനസംരക്ഷണം കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. 
വയനാട് വന്യജീവി സങ്കേതത്തില്‍ പടരുന്ന അധിനിവേശ സസ്യമായ സെന്നയുടെ നിര്‍മാര്‍ജ്ജനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പിഴുതുമാറ്റിയ സ്ഥലത്ത് വീണ്ടും ചെറുതൈകള്‍ മുളച്ച് വരുന്നതിനാല്‍ നാലു വര്‍ഷം തുടര്‍ച്ചയായി ഇവ പിഴുത് മാറ്റേണ്ടതുണ്ട്. സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായാണ് സെന്ന ജില്ലയിലെത്തിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *