May 2, 2024

പഞ്ചായത്തുകൾക്ക് മുൻപിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ധർണ്ണ ജൂലൈ 14ന്

0
കൽപ്പറ്റ: കോവിഡ് മഹാമാരിയിൽ തൊഴിലാളികൾ വലിയ പ്രതിസന്ധി നേരിടുമ്പോൾ ഒരു സഹായവും നൽകാതെ മുഖം തിരിഞ്ഞു നിൽക്കുകയും ഉള്ള തൊഴിൽ ദിനങ്ങൾ പോലും നഷ്ടപ്പെടുത്തുന്ന തരത്തിൽ മുന്നോട്ടു പോവുകയും ചെയ്യുന്ന സർക്കാർ നിലപാടിനെതിരെ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് (INTUC) യുടെ നേതൃത്വത്തിൽ ജൂലൈ 14 ന് എല്ലാ പഞ്ചായത്ത് ഓഫീസുകൾക്ക് മുൻപിലും ധർണ്ണ നടത്തും.65 വയസ്സ് കഴിഞ്ഞവർക്കും തൊഴിൽ ചെയ്യാനുള്ള അവസരം നൽകുക, തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, എല്ലാ തൊഴിലാളികൾക്കും ESI ബാധകമാക്കുക, കോവിഡ് പ്രതിസന്ധി കാലത്ത് ഒരു മാസത്തെ ശമ്പളം അഡ്വാൻസ് ആയി അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയെ കാർഷിക മേഖലയുമായി പൂർണ്ണമായും ബന്ധപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ചും ധർണ്ണ  വിജയിപ്പിക്കാൻ എല്ലാ തൊഴിലാളി നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ പി.പി. ആലി അധ്യക്ഷനായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *