ജില്ലാ പഞ്ചായത്ത് പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് കലക്ട്രേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍16 ന് രാവിലെ 8ന് ആരംഭിക്കും. ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് ജില്ലാ പഞ്ചായത്ത് വരണാധികാരിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ജില്ല, ബ്ലോക്ക് എന്നിവിടങ്ങളിലേ്ക്കുള്ള കൗണ്ടിംഗ് ഏജന്റുമാരെ അതത് ബ്ലോക്ക് വരണാധികാരികള്‍ നിയമിക്കും. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ഏതൊക്കെ കൗണ്ടിംഗ് ടേബിളുകളിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന വിവരം അതത് ഗ്രാമ പഞ്ചായത്ത് വരണാധികാരികള്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികളെ അറിയിക്കണം. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ ഈ ലിസ്റ്റ് പരിശോധിച്ച് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കൗണ്ടിംഗ് ഏജന്റിനെ നിശ്ചയിച്ച് ടേബിളടിസ്ഥാനത്തില്‍ കൗണ്ടര്‍ നമ്പര്‍ രേഖപ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഓരോ ടേബിളിലെയും ഏജന്റ്മാരുടെ കണക്ക് നിശ്ചയിച്ച് ആവശ്യമായ ഇരിപ്പിടങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തയ്യാറാക്കും.
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വരണാധികാരി റിസള്‍ട്ട് ഷീറ്റ്, തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ്, തെരഞ്ഞെടുപ്പ് റിട്ടേണ്‍, ഫല പ്രഖ്യാപനം എന്നിവ ട്രന്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. പൊതു തെരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ അതത് തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട സൈറ്റില്‍ യഥാസമയം ഡാറ്റാ എന്‍ട്രി നടത്തിയിട്ടുണ്ടെന്ന് വരണാധികാരി ഉറപ്പു വരുത്തണം.
Leave a Reply