March 19, 2024

ഏഴ് കളക്ടർമാർക്ക് മാറ്റം ;ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി

1
N296551528e89f9198d55c2b84fb36166786dc93e09dbd8c9631b2e6b64388e2ef8442da9a.jpg
തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. ഏഴ് ജില്ലാ കലക്ടര്‍മാരും ചീഫ് ഇലക്ടറല്‍ ഓഫീസറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. വകുപ്പുകളുടെയും ബോര്‍ഡ്, കോര്‍പറേഷനുകളുടെയും ഡയരക്ടര്‍മാര്‍ അടക്കം 35 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

പുനര്‍ വിന്യാസത്തിന്റെ ഭാഗമായി സഞ്ജയ് കൗള്‍ കേരളത്തിലെ പുതിയ ചീഫ് ഇലക്ടറല്‍ ഓഫീസറാവും. ഫിനാന്‍സ് ആന്‍ഡ് എക്സ്പന്‍ഡിച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയായിരുന്ന കൗളിനെ കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായി ദേശീയ തീരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.ചീഫ് ഇലക്ടറല്‍ ഓഫീസറും ഇലക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടിക്കാറാം മീണയെ ആസൂത്രണ സാമ്ബത്തിക കാര്യ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവുകള്‍ ഉടനടി പ്രാബല്യത്തില്‍ വരുന്നതായി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് സ്ഥലം മാറ്റം.
എറണാകുളം കലക്ടറായിരുന്നു എസ് സുഹാസിനെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡയരക്ടറായി നിയമിച്ചു. പകരം ജാഫര്‍ മാലിക് എറണാകുളം കലക്ടറാവും.
കോഴിക്കോട് കലക്ടറായിരുന്ന എസ് സാംബശിവ റാവുവിനെ സര്‍വേ, ഭൂരേഖാ വകുപ്പ് ഡയരക്ടറായി നിയമിച്ചു. പത്തനംതിട്ട കലക്ടറായിരുന്ന നരസിംഹുഗാരി ടിഎല്‍ റെഡ്ഡി കോഴിക്കോട് കലക്ടറാവും.
തൃശൂര്‍ കലക്ടര്‍ എസ് ഷാനവാസിനെ എംജിഎന്‍ആര്‍ഇജിഎ ദൗദ്യത്തിന്റെ ഡയരകട്റായി നിയമിക്കും. എംജിഎന്‍ആര്‍ഇജിഎ ഡയരക്ടറായിരുന്ന ദിവ്യ എസ് പത്തനംതിട്ട കലക്ടറാവും. പൊതുഭരണ ജോയിന്റ് സെക്രട്ടറി ഹരിത വി കുമാര്‍ തൃശൂരിന്റെ പുതിയ കലക്ടറാവും
കോട്ടയം കലക്ടറായിരുന്ന എം അഞ്ജനയെ പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. പഞ്ചായത്ത് വകുപ്പ് ഡയരക്ടറായിരുന്ന പികെ ജയശ്രീ പുതിയ കോട്ടയം കലക്ടറാവും.
ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്‌ ദിനേശനെ പഞ്ചായത്ത് വകുപ്പ് ഡയരക്ടറായി നിമയിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയരക്ടര്‍ ഷീബ ജോര്‍ജ് ഇടുക്കി ജില്ലാ കലക്ടറാവും.
കാസര്‍ഗോഡ് കലക്ടറായ ഡി സജിത്ത് ബാബുവിനെ സിവില്‍ സപ്ലൈസ് വകുപ്പ് ഡയരക്ടറായി നിയമിച്ചു. പകരം ഭണ്ടാരി സ്വാഗത് രണ്‍വീര്‍ചന്ദ് കാസര്‍ ഗോഡ് ജില്ലാ കലക്ടറാവും.
2020 മെയ് 20 ന് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാര്‍ 37 ദിവസം പിന്നിടുമ്ബോഴാണ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണിക്ക് തയ്യാറായത്.
മരം മുറി വിവാദവുമായി ബന്ധപ്പെട്ട് റവന്യൂ, വനം വകുപ്പുകളിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനം തുടരുമെന്നാണ് സൂചന. പുറത്തുവന്ന രണ്ട് ലിസ്റ്റിലും റവന്യൂ, വനം വകുപ്പില്‍ മാറ്റങ്ങളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
AdAdAd

Leave a Reply

1 thought on “ഏഴ് കളക്ടർമാർക്ക് മാറ്റം ;ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി

Leave a Reply

Your email address will not be published. Required fields are marked *