May 17, 2024

പ്ലസ്ടുസീറ്റില്ല; പട്ടികവർഗ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ഉപരിപഠനം അനിശ്ചിതത്വത്തിൽ… ഐ.സി ബാലകൃഷ്ണൻ എം.എൽ.എ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

0
Img 20210923 Wa0042.jpg

സുൽത്താൻ ബത്തേരി: എസ്. എസ്. എൽ .സി വിജയശതമാനത്തിന് ആനുപാതികമായി ജില്ലയിൽ പ്ലസ്ടു സീറ്റ് അനുവദിക്കണമെന്ന് ഐ.സി ബാലക്യഷ്ണൻ എം.എൽ. .എ ആവശ്യപ്പെട്ടു.ജില്ലയിൽ പട്ടികവർഗ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ഉപരി പഠനം അനിശ്ചിതത്വത്തിലാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് എം.എൽ. എ നിവേദന മയച്ചു.
  വിജയ ശതമാനത്തിന് ആനുപാതികമായി ഹയർ സെക്കന്ററി സീറ്റുകൾ ഇല്ലാത്തത് കുട്ടികളുടെ ഉപരിപഠന സാധ്യതയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ജനറൽ വിഭാഗത്തിൽ 2364 പേരും, എസ്.സി വിഭാഗത്തിൽ 528 പേരും, എസ്.ടി വിഭാഗത്തിൽ 2287 പേരും, ഒ.ബി.സി വിഭാഗത്തിൽ 6239 പേരും, ഒഇസി. വിഭാഗത്തിൽ 100 കുട്ടികളുമുൾപ്പെടെ 11518 പേർ ഈവർഷം എസ്.എസ്.എൽ.സി പാസായിട്ടുണ്ട്. എന്നാൽ മെരിറ്റ്, നോൺ മെരിറ്റ്, സ്പോർട്സ് ക്വാട്ടയിലായി 8706 സീറ്റുകളാണ് നിലവിലുള്ളത്. 2812 സീറ്റുകളുടെ കുറവുണ്ട്. പട്ടിക വർഗ്ഗ വിഭാഗത്തിന്റെ ഉപരിപഠന സാധ്യതയെയാണ് സീറ്റുകളുടെ കുറവ് ഏറെ ബാധിക്കുന്നത്. വയനാട് ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാ വിഭാഗം വിദ്യാർഥികളുടെയും ഹയർ സെക്കന്ററി പ്രവേശനം ഉറപ്പാക്കുന്നതിനായി നിലവിലുള്ള സീറ്റുകൾ വർധിപ്പിക്കുണം..
 ഒന്നാം ശേഷം ഘട്ട അലോട്ടു മെന്റിനു എസ്.ടി വിഭാഗത്തിലെ സീറ്റുകൾ മറ്റു വിഭാഗങ്ങൾക്കായി വകമാറ്റുന്ന നടപടി അവസാനിപ്പിക്കുക. വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകളിലെ നിലവിലുള്ള ബാച്ചിലെ കുട്ടികളുടെ എണ്ണം വർധിപ്പിക്കുകയും, അഡീഷണൽ ഡേ കോളർ ബാച്ചുകൾ അനുവദിക്കുകയും ചെയ്യുക.
 നിലവിലുള്ള സർക്കാർ എയിഡഡ് വിദ്യാലയങ്ങളിൽ പട്ടിക വർഗ്ഗ വിഭാഗം വിദ്യാർഥികൾക്കായി അഡീഷണൽ സീറ്റുകളോ ബാച്ചുകളോ അനുവദിക്കുക.
എസ്.എസ്.എൽ.സി പാസായ കുട്ടികൾക്കായി ഐ.ടി.ഐ/ഐ.ടി.സി പോളിടെക്നിക്കുകൾ എന്നിവിടങ്ങ ളിൽ കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സകളും ബാച്ചുകളും അനുവദിക്കുക. മറ്റുജില്ലകളിലെ കുട്ടികളില്ലാത്ത ബാച്ചുകൾ വയനാട് ജില്ലയിലേക്കു മാറ്റി നൽകുക. തുടങ്ങിയ ആ വശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *