May 20, 2024

ചേംബർ ഓഫ് കൊമേഴ്സ് അന്താരാഷ്ട്ര ട്രേഡ് മേള 2022 മാർച്ചിൽ വയനാട്ടിൽ

0
Img 20211020 Wa0045.jpg

കൽപ്പറ്റ: വയനാട്ടില്‍ ആദ്യമായി ഇന്റര്‍നാഷണല്‍ ട്രേഡ് മേള സഹ്യാദ്രി 2022 ' മാര്‍ച്ച്‌ 5 മുതല്‍ ആരംഭിക്കും. വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് രാജ്യത്തെ മുന്‍ നിര ട്രേഡ് -കമ്മ്യൂണിക്കേഷന്‍-ടൂറിസം കമ്പനികളും സംഘടനകളുമായി ചേര്‍ന്നാണ് മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്. വയനാടിൻ്റെ ടുറിസം രംഗത്തിനു ഉണര്‍വേകാന്‍ മേള സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. 
മൂന്ന് ഇന്റര്‍നാഷണല്‍ മേളകളാണ് മാര്‍ച്ച്‌ 5 മുതല്‍ 13 വരെ സഹ്യാദ്രി 2022 ല്‍ ഒരേ സമയം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതാദ്യമായാണ് മൂന്ന് ഇന്റര്‍നാഷണല്‍ മേളകള്‍ കേരളത്തില്‍ ഒരിടത്തു നടക്കുന്നത്. സ്വീഡന്‍, തായ്വാന്‍, ഡെന്മാര്‍ക്ക് ഉള്‍പ്പെടെ പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പ്രതിനിധികളും മേളയില്‍ പങ്കെടുക്കും. പശ്ചിമഘട്ട സംസ്ഥാനങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കായി ബി 2 ബി മീറ്റിംഗുകള്‍ മേളയുടെ സവിശേഷതയാണ്. അന്താരാഷ്ട്ര കമ്പനികൾ ഉള്‍പ്പെടെ പ്രമുഖ കമ്പനികൾ വിവിധവാങ്ങല്‍ കരാറുകളില്‍ഒപ്പുവെക്കും. സഹ്യാദ്രി 2022' അന്താരാഷ്ട്ര മേളയുടെ പ്രധാനഘടകമാണ് ഇന്റര്‍നാഷണല്‍ ഗ്രീന്‍ഫെസ്റ്റിവല്‍. സിനിമയെയും പ്രകൃതിയെയും സ്‌നേഹിക്കുന്നവര്‍ക്കു പശ്ചിമ ഘട്ട മലനിരകളില്‍ ഒരാഴ്ച നീളുന്ന സിനിമ മാമാങ്കത്തില്‍ പങ്കെടുക്കാം.
 ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മേളയില്‍ കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍മാരും വിദേശപ്രതിനിധികളും പങ്കെടുക്കുമെന്ന് മേളയുടെ സി.ഇ.ഒ. കൂടിയായ വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി മില്‍ട്ടണ്‍ ഫ്രാന്‍സീസ് പറഞ്ഞു. പശ്ചിമഘട്ട മലനിര മേഖലകളിലെ സാമ്പത്തിക രംഗത്തെ നേട്ടങ്ങളും സാധ്യതകളും പ്രദര്‍ശിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ എക്‌സ്‌പോയില്‍ ദേശീയ-അന്തര്‍ദേശീയ കമ്പനികൾ പങ്കെടുക്കും. വെസ്റ്റേണ്‍ ഘട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗവര്‍ണര്‍മാരെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേയ്ക്ക് വിശിഷ്ടാതിഥികളായി ക്ഷണിക്കുമെന്നു വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ ജോണി പാറ്റാനി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *