ഇരുപത്തി ഒന്നാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് കല്‍പറ്റ ജൂഡോ അക്കാഡമിയില്‍ ആരംഭിച്ചു

കല്‍പറ്റ: ഇരുപത്തി ഒന്നാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് കല്‍പറ്റ ജൂഡോ അക്കാഡമിയില്‍ ആരംഭിച്ചു. വിവിധ കാറ്റഗറികളിലായി 100 ല്‍ അധികം ജൂഡോ താരങ്ങള്‍ പങ്കെടുത്തു. ഒക്ടോബര്‍ 29 ന് തൃശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള താരങ്ങളെ ഇതില്‍ നിന്നും തിരഞ്ഞെടുക്കും. കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാര്‍ കേയംതൊടി മുജീബ് ഉത്ഘാടനം ചെയ്തു. ജൂഡോ അസോസിയേഷന്‍ ടെക്‌നിക്കല്‍ ചെയര്‍മാന്‍ ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സി കൂട്ടീവ് മെമ്പര്‍ സാജിദ് . എന്‍. സി. അദ്ധ്യക്ഷത വഹിച്ചു. ജൂഡോ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റെന്‍ .പി. ആര്‍. മുഖ്യാതിഥി ആയിരുന്നു. സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം, പി.കെ. രാജീവ്, മത്തായി. എം.പി ശ്രീജിത്ത്. ആര്‍, ജയിന്‍ മാത്യു, പ്രസാദ് ആലഞ്ചേരി, മുസ്തഫ എ.പി.എം, സജിത് കുമാര്‍ എന്‍.സി, ബാബുരാജ് പി , ശ്രീധരന്‍ എം.ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സനൂപ്.എസ്. നന്ദി പറഞ്ഞു.



Leave a Reply