May 8, 2024

മാനന്തവാടി താലൂക്കിലും 10 രൂപ അധിക വിലയിൽ കാപ്പി സംഭരണം തുടങ്ങി

0
Img 20220121 164814.jpg
മാനന്തവാടി :വയനാട് പാക്കേജിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലും    കാപ്പി കർഷകർക്ക് പ്രയോജനകരമാവിധം പൊതു വിപണിയെക്കാൾ 10 രൂപ അധികം നൽകി കാപ്പി സംഭരിക്കൽ തുടങ്ങി.  പനമരം, എടവക , കണിയാമ്പറ്റ ,തവിഞ്ഞാൽ , വെള്ളമുണ്ട , തൊണ്ടർനാട് , തിരുനെല്ലി പഞ്ചായത്തുകളിൽ നിന്നും മാനന്തവാടി മുൻസിപ്പാലിറ്റി യിലെ കർഷകരിൽ നിന്നും കാപ്പി സംഭരിക്കുന്നതിനായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ( ബയോവിൻ അഗ്രോ റിസർച്ച് ) നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പരമാവധി 350 കിലോ കാപ്പിയാണ് ഒരുകർഷകനിൽ നിന്നും സംഭരിക്കുക .
തവിഞ്ഞാൽ പഞ്ചായത്തിൽ ആദ്യദിനം  നടന്ന സംഭരണത്തിൽ 27 കർഷകരിൽ നിന്നുമായി 6589 കിലോ കാപ്പി സംഭരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *