May 3, 2024

വയനാട് കൃഷിവിജ്ഞാന കേന്ദ്രത്തിൽ പതിനെട്ടാമത് ശാസ്ത്രോപദേശക സമിതി സംഘടിപ്പിച്ചു

0
Img 20220209 195043.jpg
അമ്പലവയൽ : കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പതിനെട്ടാമത് ശാസ്ത്രോപദേശക സമിതി യോഗം വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംഘടിപ്പിച്ചു. വയനാട്ടിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും, ശാസ്ത്രജ്ഞരുടെയും കർഷകപ്രതിനിധികളുടെയും സഹകരണത്തോടെ ജില്ലയിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനുതകുന്ന നൂതന സാങ്കേതിക വിദ്യകൾ 2022-2023 സാമ്പത്തികവർഷത്തിൽ നടത്തിപ്പിലാക്കേണ്ടതിനെ കുറിച്ചുള്ള സമഗ്രചർച്ചയ്ക്കായിട്ടാണ് ശാസ്ത്രോപദേശക സമിതി സംഘടിപ്പിച്ചത്.
ജില്ലയിലെ കർഷകരോടൊപ്പം കാർഷിക പുരോഗതിക്ക് ആവശ്യമായ എല്ലാ സഹകരണവും നൽകാൻ കേരള കാർഷിക സർവകലാശാലയുടെ സ്ഥാപനമായ കൃഷിവിജ്ഞാന കേന്ദ്രം എല്ലായ്പ്പോഴും സജ്ജമായിരിക്കും എന്ന ആശയമാണ് സർവകലാശാല മുന്നോട്ടുവെക്കുന്നത് എന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു കൊണ്ട് കേരള കാർഷിക സർവകലാശാല ബഹു: വൈസ് ചാൻസലർ ഡോ: ആർ ചന്ദ്രബാബു പറഞ്ഞു. കർഷകരുടെ അഭിവൃദ്ധിക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തികൾ ആസൂത്രണം ചെയ്യുന്നതിൽ ഓരോ കെ. വി. കെ യും മുന്നിട്ടു നിൽക്കണമെന്ന് വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ: ജയശ്രീ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു.
2021 വർഷത്തിൽ കാർഷിക മേഖലയിൽ നടപ്പിലാക്കിയ പദ്ധതികൾ,കൃഷി രീതികൾ, കാർഷികമേഖല നേരിടുന്ന പ്രതിസന്ധി നിവാരണ മാർഗ്ഗങ്ങൾ, കാർഷികമേഖലയിലെ മറ്റു വകുപ്പുകളുമായി സഹകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചും വരും വർഷത്തിൽ കാർഷിക പുരോഗതി കൈവരിക്കുവാനായി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സഫിയ എൻ. ഇ. അവതരിപ്പിച്ചു.
 കേരള കാർഷിക സർവകലാശാലയുടെ പ്രവർത്തനം വിദ്യാഭ്യാസം, ഗവേഷണം,വിജ്ഞാന വ്യാപനം എന്നീ മൂന്നു മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. കർഷകരുടെ നന്മയ്ക്കായി ഉതകുന്ന ഗവേഷണ ഫലങ്ങൾ കർഷകരിലേക്ക് എത്തിക്കുക എന്ന വലിയ ദൗത്യമാണ് വിജ്ഞാന വ്യാപന വിഭാഗത്തിൽ നിക്ഷിപ്തമായിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ മുഖ്യമായും കൃഷി വിജ്ഞാന കേന്ദ്രങ്ങൾ മുഖേനയാണ് നടത്തുന്നത്. ഇതിനായി രാജ്യത്തിലെ വിവിധ കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ ഗവേഷണത്തിലൂടെ കണ്ടുപിടിച്ച നൂതന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുവാനായി കൃഷിയിട പരീക്ഷണങ്ങൾ, മുൻനിര പ്രദർശനങ്ങൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, പ്രസിദ്ധീകരണപ്രകാശനം എന്നിവയിലൂടെ എല്ലാ വർഷവും നടപ്പാക്കാറുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *