May 9, 2024

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുക : എ.കെ.എസ്.ടി.യു

0
Img 20220222 213905.jpg
കൽപ്പറ്റ : വിദ്യാർത്ഥികൾ പൊതുപരീക്ഷകളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എ.കെ.എസ്.ടി.യു. ഡി.ഡി.ഇ. ഓഫീസ് ധർണ നടത്തി. എ.കെ.എസ്.ടി.യു വയനാട് ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ ഒഴിവുകൾ നികത്തുക, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഉച്ചഭക്ഷണം ഗോത്രസാരഥി യൂണീഫോം എന്നീ പദ്ധതികൾക്ക് ആവശ്യമായ തുക അനുവദിക്കുക, യു.പി. വിഭാഗം ഇല്ലാത്ത ജില്ലയിലെ മൂന്ന്  ഹൈസ്കൂളുകളിൽ യു.പി. അനുവദിക്കുക, അധ്യാപകരുടെ ട്രാൻസ്ഫർ പ്രൊമോഷൻ നടപടികൾ ത്വരിതപ്പെടുത്തുക, എയ്ഡഡ് സ്കൂൾ അധ്യാപകരുടെ അപ്രൂവൽ പ്രശ്നങ്ങൾ പരിഹരിക്കുക, പ്രീ പ്രൈമറി മേഖലക്ക് ഏകീകൃത രൂപം കൊണ്ടുവരിക, പ്രീ പ്രൈമറി അധ്യാപകർക്ക് അർഹമായ സേവന വേതന വ്യവസ്ഥകൾ ലഭ്യമാക്കുക, പി.ടി.എ. കമ്മിറ്റികളുടെ തിരഞ്ഞടുപ്പ് സംബന്ധിച്ച് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക തുടങ്ങി ഇരുപത്തിയൊന്ന് ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്. എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാൻലി ജേക്കബ്, ജില്ലാ ജോ.സെക്രട്ടറി ശ്രീകല എ.ബി, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോണി ജി.എം. എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജോ.സെക്രട്ടറി നിവാസ് കാവിൽ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ.വി. കരുണാകരൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *