May 3, 2024

ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിച്ചു

0
Img 20220303 202804.jpg
നൂൽപ്പുഴ:                              വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോട് കൂടി ജില്ലയിലെ തെരുവ്നായ ശല്യം പരിഹരിക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എ.ബി.സി ( ആനിമൽ ബർത്ത് കൺട്രോൾ ) പ്രോഗ്രാമിന്റെ ഔപചാരികമായ ഉദ്ഘാടനം നൂൽപുഴയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. വയനാട് ജില്ലയിൽ    പേവിഷബാധ മൂലം  മരണം റിപ്പോർട്ട് ചെയ്ത നൂൽപ്പുഴ പഞ്ചായത്ത് പ്രദേശത്താണ് ഈ വർഷത്തെ പദ്ധതി തുടങ്ങുന്നത് . ഓരോ പ്രദേശത്തുമുള്ള തെരുവ് നായ്ക്കളെ  പിടിച്ച് എ ബി സി  കേന്ദ്രത്തിൽ എത്തിച്ച് വന്ധ്യകരണം നടത്തി പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് നടത്തി മൂന്ന്  ദിവസം സംരക്ഷിച്ചതിന് ശേഷം തെരുവ് നായകളെ പിടിച്ച സ്ഥലത്ത് തന്നെ തിരിച്ച് കൊണ്ട് വിടുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് .പദ്ധതി നടത്തിപ്പിന് ആവശ്യമായ വെറ്ററിനറി ഡോക്ടർമാർ , ഓപ്പറേഷൻ തിയേറ്റർ സഹായികൾ , ഡോഗ് ക്യാചർമാർ  എന്നിവരെ കരാറടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.  പദ്ധതിയുടെ  സുഗമമായ നടത്തിപ്പിന് വേണ്ട സഹായ സഹകരണങ്ങൾ , പൊതുജനങ്ങൾ , ജനപ്രതിനിധികൾ പഞ്ചായത്ത് അധികൃതർ എന്നിവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി വിശദമായി ചർച്ച ചെയ്താണ് പദ്ധതി ആരംഭിച്ചത്. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിക്ക് വേണ്ട മുഴുവൻ ചിലവും വയനാട് ജില്ലാ പഞ്ചായത്ത് തന്നെയാണ് വഹിക്കുന്നത്. അടുത്ത വർഷം മുതൽ ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളുടെയും മൂന്ന്  നഗരസഭകളുടെയും പദ്ധതി വിഹിതം ഉൾക്കൊള്ളിച്ച് സംയോജിത പദ്ധതിയാണ് വിഭാവനം ചെയ്യുന്നത് . അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജില്ലയിലെ തെരുവ് നായ ശല്യം പൂർണ്ണമായും പരിഹരിക്കുന്നതിനും ജില്ലയെ പേവിഷ വിമുക്തമാക്കി മാറ്റുന്നതിനും ഈ പദ്ധതി സഹായിക്കും. ഈ  വർഷം സുൽത്താൻ ബത്തേരി വെറ്ററിനറി പോളിക്ലിനിക്ക് കേന്ദ്രമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത വർഷം പടിഞ്ഞാറത്തറയിൽ കൂടി മറ്റൊരു എ.ബി.സി കേന്ദ്രം സജ്ജമാക്കും.                    നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്മാൻ എൻ.എ ,ഓമന പങ്കളം, മിനി ശശീന്ദ്രൻ,ഗോപിനാഥൻ ആലത്തൂർ,ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.കെ.കെ ബേബി , ഡെപ്യൂട്ടി ഡയറക്ടർ ഡോ: രാജേഷ് ,ചീഫ് വെറ്ററിനറി ഓഫീസർ ഡോക്ടർ ജയരാജൻ കെ. എന്നിവർ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *