May 3, 2024

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം സംഘാടക സമിതി രൂപീകരിച്ചു

0
Img 20220307 104535.jpg
           
മാനന്തവാടി : ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ച്  ഭംഗിയായി നടത്തുന്നതിനു വേണ്ടി ഭക്തജനങ്ങളുടെ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഇന്ന് ക്ഷേത്രത്തിൽ വച്ച് നടന്ന  ഭക്തജനങ്ങളുടെ യോഗത്തിൽ 150 ഓളം പേർ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ ഭക്തജനങ്ങളും കമ്മിറ്റി അംഗങ്ങളും, കമ്മറ്റി  അംഗങ്ങൾ തിരഞ്ഞെടുത്ത 75 അംഗ  എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് ഭാരവാഹികളായി താഴെപ്പറയുന്നവരെ  തിരഞ്ഞെടുത്തു. സംഘാടക സമിതി ചെയർമാൻ :  വിപിൻ വേണുഗോപാൽ, വൈസ് ചെയർമാൻ :  സന്തോഷ് ജി നായർ, കൺവീനർ :  അശോകൻ കൊയിലേരി, ജോയിൻ കൺവീനർ :  പുഷ്പ ശശിധരൻ,  കെ പി സനിൽകുമാർ,  കെ ശ്രീജിത്ത്, ട്രെഷറർ   സി വി ഗിരീഷ്  കുമാർ ( ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ).                              
യോഗത്തിൽ ക്ഷേത്രം ട്രസ്റ്റീ  ഏച്ചോം ഗോപി അധ്യക്ഷത വഹിച്ചു.ഡിവിഷൻ കൗൺസിലർ  കെ സി സുനിൽകുമാർ, ട്രസ്റ്റി ടി കെ അനിൽകുമാർ, സംഘാടക സമിതി  ഭാരവാഹികൾ ആയ  വിപിൻ വേണുഗോപാൽ, അശോകൻ കൊയിലേരി, സന്തോഷ് ജി നായർ, കെപി സനിൽകുമാർ, കെ  ശ്രീജിത്ത്,പുഷ്പ ശശിധരൻ എന്നിവരും പിവി സുരേന്ദ്രൻ, ശ്രീകാന്ത് പട്ടയൻ, ഗോകുൽ ഗോപിനാഥ്, കമ്മന മോഹനൻ, കെ സി വിനോദ്, എ എം നിശാന്ത് തുടങ്ങിയവരും പ്രസംഗിച്ചു. ചടങ്ങിന് ട്രസ്റ്റി ഇ പി മോഹൻദാസ് സ്വാഗതവും, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ  സി വി ഗിരീഷ് കുമാർ  നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *